കുടുംബശ്രീ അംഗങ്ങൾക്ക് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി മീ​ന​ച്ചി​ൽ ഈ​സ്റ്റ് ബാ​ങ്ക്
Monday, February 6, 2023 10:39 PM IST
പൂ​ഞ്ഞാ​ർ: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ലി​ബ​ർ​ട്ടി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി മീ​ന​ച്ചി​ൽ ഈ​സ്റ്റ് അ​ർ​ബ​ൻ ബാ​ങ്കി​ൽ ന​ട​പ്പി​ലാ​ക്കി.
ബാങ്ക് ചെ​യ​ർ​മാ​ൻ കെ.​എ​ഫ്. കു​ര്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ​പ​റ​മ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു രാ​ജ​പ്പ​ന് പോ​ളി​സി​രേ​ഖ കൈ​മാ​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു അ​ത്യാ​ലി​ൽ നി​ർ​വ​ഹി​ച്ചു.
സി​ഇ​ഒ എ​ബി​ൻ എം. ​ഏ​ബ്ര​ഹാം, ലി​ബ​ർ​ട്ടി മാ​നേ​ജ​ർ റോ​ബി​ൻ അ​ല​ക്സ്, ഡി​ജി​എം ഏ​ബ്ര​ഹാം സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ​കു​മാ​ർ മ​ഞ്ഞ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.