പ്രകൃതിയോടു ചേർന്നുള്ള വിദ്യാഭ്യാസം അനിവാര്യം: രാജു നാരായണ സ്വാമി
1563975
Sunday, June 1, 2025 4:08 AM IST
പുത്തൻപീടിക: കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് പ്രകൃതിയോടു ചേർന്നുള്ള വിദ്യാഭ്യാസം അനിവാര്യമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി.
ഓമല്ലൂർ പഞ്ചായത്തിൽ ബിരുദ തലത്തിൽ മികച്ച നേട്ടം കൈവരിച്ച മൂന്നു വിദ്യാർഥികൾക്ക് ടോംസ് ജോൺ കുഴിനാപ്പുറത്ത് ഷഷ്ടിപൂർത്തി എൻഡോവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ണാർമല വാർഡ് മെംബർ ഉഷാ റോയി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്, ഫാ. ലോറൻസ് തയ്യിൽ, ടി.എസ്. അജിത, പി.എസ്. മണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
അക്സൺ മാത്യു സാമുവേൽ, ശ്രദ്ധാ മറിയം ഷിജു, ജ്യുവെൽ അന്ന ജോൺ എന്നീ വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചത്.