വിദ്യാമൃതം പദ്ധതിയുമായി സ്നേഹത്തണൽ
1563973
Sunday, June 1, 2025 3:57 AM IST
അടൂർ: സിഎംഐ വൈദികരുടെ നേതൃത്വത്തില്‍ നടത്തുന്ന സ്നേഹത്തണല്‍ സീനിയര്‍ ഡേ കെയര്ആന്ഡ് കൗണ്‍സിലിംഗ് സെന്ററില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അടൂര്‍ നഗരസഭയിലെ 28 വാര്‍ഡുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 കുട്ടികള്‍ക്ക് വിദ്യാമൃതം എന്ന നാമകരണം ചെയ്ത സൗജന്യ പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
അടൂര്‍ സ്നേഹത്തണല്‍ കാമ്പസില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബീന ബാബു, എം. അലാവുദ്ദീൻ, അജി പാണ്ടിക്കുടിയില്‍,
വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാൻ, സ്നേഹത്തണല്‍ ഡയറക്ടര്‍ ഫാ. ജയിംസ് മടത്തില്ചിറ, മാര്‍ സ്ലീവാ പള്ളി വികാരി ഫാ. ലൂക്കാ വെട്ടുവേലിക്കളം, ഫാ. ബൈജു,പകല്‍വീട്, സിഡിഎസ് ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നൻ എന്നിവര്‍ പ്രസംഗിച്ചു.