ചവറ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം നടത്തി
1460487
Friday, October 11, 2024 5:39 AM IST
ചവറ: ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഐക്യദാർഡ്യ പക്ഷചരണം നടത്തി.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയാ സലാം അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ ജോസ് വിമൽരാജ്, എം. പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോയി ആന്റണി, ആർ. ജിജി, എം. സീനത്ത്, പ്രിയാ ഷിനു, ബിഡിഒ പ്രേംശങ്കർ എന്നിവർ പ്രസംഗിച്ചു.
പട്ടിക ജാതി വികസന ഓഫീസർ ബിന്ദു, തോപ്പിൽ ലെത്തീഫ് എന്നിവർ ക്ലാസ് നയിച്ചു. ഭവനം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് ചടങ്ങിൽ താക്കോൽ കൈമാറി.