ഗുരുദേവ ജയന്തി ആഘോഷവും പ്രതിഭാ സംഗമവും ചാത്തന്നൂരിൽ 20-ന്
1437789
Sunday, July 21, 2024 6:32 AM IST
ചാത്തന്നൂർ: എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 170 -ാമത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷവും പ്രതിഭാ സംഗമവും ഓഗസ്റ്റ് 20 ന് വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും.
സമ്മേളന ഭാഗമായി പ്രതിഭാ സംഗമവും മെരിറ്റ് ഈവനിംഗും നടത്തും.മെഡിക്കൽ എൻട്രൻസിൽ ഒന്നു മുതൽ 1000 വരേയും എൻജിനീയറിംഗിൽ ഒന്നു മുതൽ 500 വരേയും ഡിഗ്രി, പിജി പരീക്ഷകളിൽ ഒന്നു മുതൽ 10 വരേയും റാങ്ക് നേടിയവർ എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർ, കലാ കായിക പ്രതിഭകൾ എന്നിവരെയാണ് അനുമോദിക്കുന്നത്.
അർഹരായവർ ഫോട്ടോ, സർട്ടിഫിക്കറ്റ് കോപ്പി സഹിതം അപേക്ഷ ശാഖാ സെക്രട്ടറി വശം 25 നു മുന്പ് നൽകണമെന്ന് യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ അറിയിച്ചു.