ആദിച്ചനല്ലൂർ മാടൻകാവ് മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും
1298120
Sunday, May 28, 2023 11:47 PM IST
ചാത്തന്നൂർ: ആദിച്ചനല്ലൂർ കിഴക്കേക്കര മാടൻകാവ് മഹാദേവർ ക്ഷേത്രത്തിലെ അത്തം, ചിത്തിര ഉത്സവത്തിന് ഇന്ന് തുടക്കമാകും.
31ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ ഇന്ന് വൈകുന്നേരം 6.30-ന് വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം, ഏഴിന് ആത്മീയ പ്രഭാഷണം, 7.30-ന് തിരുവാതിരകളി, 8.30-ന് നൃത്തനൃത്ത്യങ്ങൾ.
നാളെ ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, രാത്രി 7.45ന് തിരുവാതിരകളി, 8.30-ന് നൃത്തനൃത്ത്യങ്ങൾ. 31ന് രാവിലെ ആറിന് പൊങ്കാല, ഏഴിന് പറയിടീൽ, 7.30ന് അൻപറ, 11.30-ന് പാൽപ്പായസ വിതരണം, സോപാനസംഗീതം, വൈകുന്നേരം 4.30-ന് എഴുന്നെള്ളത്തും ഊരുചുറ്റുഘോഷയാത്രയും, അഞ്ചിന് ഓട്ടൻതുള്ളൽ, 7.30-ന് ദീപാരാധന, ചെണ്ടമേളം, രാത്രി 8.30-ന് കഥകളി-കുചേലവൃത്തം.
മൈലം കൃഷി ഭവനിൽ പിഎം
കിസാൻ കാന്പയിൻ
കൊട്ടാരക്കര: ഇ- കെ വൈസി, ലാന്റ് വെരിഫിക്കേഷൻ, ആധാർ സീഡിംഗ് തുടങ്ങിയവ ചെയ്യാത്തതു മൂലം പി.എം കിസാൻ ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് മൈലം കൃഷിഭവനിൽ കാന്പയിൻ സംവിധാനം ഒരുക്കുന്നു.
നാളെയാണ് അക്ഷയ സെന്റർ, പോസ്റ്റോഫീസ് തുടങ്ങിയവയുമായി സഹകരിച്ച് കാന്പയിൻ നടക്കുന്നത് . നിലവിലുള്ള ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കർഷകർ പോസ്റ്റൽ അക്കൗണ്ട് ആരംഭിക്കുന്നതിനായി ആധാർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുള്ള ഫോൺ, 200 രൂപ എന്നിവയുമായി 30ന് കൃഷിഭവനിൽ എത്തേണ്ടതാണ്.