വായ്പാ കുടിശിക നിവാരണ യത്നം
1280928
Saturday, March 25, 2023 11:08 PM IST
കൊല്ലം: സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ നിന്നും വായ്പയെടുത്ത് കുടിശിക വരുത്തിയ ഗുണഭോക്താക്കളില്‍ ഇനിയും വായ്പാ കണക്കുകള്‍ ക്രമപ്പെടുത്താത്തവര് കുടിശിക തുക 31 നകം അടച്ച് കണക്കുകള്‍ ക്രമപ്പെടുത്തണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. റവന്യൂ റിക്കവറി നടപടികള്‍ അഭിമുഖീകരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് നിയമാനുസൃതമായി അനുവദിക്കുന്ന ഇളവുകള്‍ കൈപ്പറ്റി വായ്പാ കണക്ക് അവസാനിപ്പിക്കാം. ഫോണ്‍: 0474 2764440, 9400068502.