അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
1264862
Saturday, February 4, 2023 10:52 PM IST
പുനലൂർ : കോർപ്പറേറ്റ് മാനേജ്മെന്റ് അധ്യാപക - അനധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി. പുനലൂർ രൂപതാ മെത്രാനും പുനലൂർ കോർപ്പറേറ്റ് മാനേജ്മെന്റ് രക്ഷാധികാരിയുമായ റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അധ്യക്ഷത വഹിച്ചു.
പുനലൂർ രൂപത വികാരി ജനറൽ റവ. മോൺ. സെബാസ്റ്റ്യൻ വാസ് ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള ഉപഹാര സമർപ്പണം പുനലൂർ രൂപതാ മെത്രാൻ റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു.
പുനലൂർ രൂപതാ വിദ്യാഭ്യാസ ശുഷ്രൂഷ സമിതി കോ - ഓർഡിനേറ്റർ റവ. ഫാ. ജസ്റ്റിൻ സഖറിയ, ചടങ്ങിൽ കോർപറേറ്റ് മാനേജർ റവ. ഡോ. ക്രിസ്റ്റി ജോസഫ്, കടയ്ക്കൽ തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യുപിഎസ് ഹെഡ്മാസ്റ്റർ രാജു വി. കെ, സെന്റ് ഗൊരേറ്റി ഹെഡ്മിസ്ട്രസ് പുഷ്പമ്മ റ്റി, സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസുമാരായ ഡെയ്സി മോൾ. എ, സ്റ്റെല്ലാമ്മ എഫ് എന്നിവർ പ്രസംഗിച്ചു.
കോർപറേറ്റ് മാനേജ്മെന്റ് ഓഫീസ് സെക്രട്ടറി ജോൺസൺ ഏലിയാസ് സന്നിഹിതനായിരുന്നു. പുനലൂർ രൂപതയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപക, അനധ്യാപക ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.