ലഹരിമോചന പ്രാർഥനാദിനം ആചരിച്ചു
1264018
Wednesday, February 1, 2023 10:48 PM IST
കൊല്ലം: സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനും വർധിച്ചുവരുന്ന ലഹരി വിപത്തിനുമെതിരെ സമൂഹ മനസാക്ഷി ഉണർത്തുന്നതിനായി കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ ലഹരിവിമോചന പ്രാർഥനാദിനം ആചരിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ അവളവിൽ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന മദ്യ ലഹരിയെ ഒഴിവാക്കിക്കൊണ്ട ുളള ലഹരിവിരുദ്ധ പ്രചരണത്തിലെ കാപട്യം അവസാനിപ്പിക്കണമെന്ന് മുന്നണി ആവശ്യപ്പെട്ടു.
മയക്ക് മരുന്ന് മാഫിയായെ അമർച്ച ചെയ്യുക , കൂടുതൽ മദ്യശാലകൾ ആരംഭിക്കാനും വീര്യം കുറഞ്ഞ മദ്യനിർമാണ യൂണിറ്റുകൾ അനുവദിക്കാനുളള നീക്കം ഉപേക്ഷിക്കുക, ജനവിരുദ്ധ മദ്യനയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രാർഥനാദിനം ആചരിച്ചത്.
ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊണ്ട ുള്ള പുതിയ മദ്യനയം രൂപീകരിക്കാൻ സർക്കാർ തയാറാകണമെന്ന് മുന്നണി ആവശ്യപ്പെട്ടു.
ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുന്നണി സംസ്ഥാന ആനിമേറ്റർ ഫാ. ടി.ജെ ആന്റണി നിർവഹിച്ചു. ജനറൽ കണ്‍വീനർ യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ സംഘടനാ പ്രതിനിധികളായ ഏ.ജെ ഡിക്രൂസ്, കോശിപ്പണിക്കർ, മേച്ചേഴത്ത് ഗിരീഷ്കുമാർ, എസ്. ശിവപ്രസാദ്, വസന്തകുമാർ കല്ലുംപുറം, എസ് ചന്ദ്രബാബു, മണ്ണൂർ ഷാജി എന്നിവർ പ്രസംഗിച്ചു.