നാ​യ് പ്ര​ജ​ന​ന നി​യ​ന്ത്ര​ണ പ​ദ്ധ​തി: പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കും
Sunday, November 27, 2022 3:33 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന നാ​യ്പ്ര​ജ​ന​ന നി​യ​ന്ത്ര​ണ (എ​ബി​സി) പ​ദ്ധ​തി കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കും. പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച് ജി​ല്ലാ കള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ 68 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വ​ന്ധ്യം​ക​ര​ണ ന​ട​പ​ടി​ക​ള്‍ ഇ​ട​വേ​ള​യി​ല്ലാ​തെ തു​ട​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ധാ​ര​ണ​യാ​യി.

ര​ണ്ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ഒ​ന്ന് വീ​തം ശ​സ്ത്ര​ക്രി​യാ​ന​ന്ത​ര നാ​യ്‌​സം​ര​ക്ഷ​ണ​കേ​ന്ദ്രം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ​ത്ത​ല ബ്ലോ​ക്കി​ല്‍ തു​ട​ങ്ങു​ക​യാ​ണ്. നെ​ടു​മ്പ​ന, മ​യ്യ​നാ​ട്, ഇ​ള​മ്പ​ള്ളൂ​ര്‍, ക​ണ്ണ​ന​ല്ലൂ​ര്‍, കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്‍​പ്പെ​ടു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പു​തി​യ സം​വി​ധാ​നം പ്ര​യോ​ജ​ന​ക​ര​മാ​കുമെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ വ്യ​ക്ത​മാ​ക്കി.

ഇ​ട​ത​ട​വി​ല്ലാ​തെ ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ നാ​യ്‌​പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നാ​കൂ എ​ന്ന് എം. ​നൗ​ഷാ​ദ് എം​എ​ല്‍എ ​പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല​വ​സാ​നി​ക്കു​ന്ന പ​ദ്ധ​തി എ​ന്ന​തി​ന് പ​ക​രം തു​ട​രെ ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്ന രീ​തി​യി​ലാ​ക​ണം എ​ബി​സി എ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചു.

എഡ​ബ്ല്യു​ബി​എ (ദേ​ശീ​യ മൃ​ഗ​ക്ഷേ​മ ബോ​ര്‍​ഡ്) നി​ബ​ന്ധ​ന​ള്‍​ക്ക് അ​നു​സൃ​ത​ത​മാ​യി മു​ഖ​ത്ത​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ഭൂ​മി​യും കെ​ട്ടി​ട​വും താ​ല്‍​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ബി​സി പ​ദ്ധ​തി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

കെ​ഐ​പി, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം.പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശീ​തീ​ക​രി​ച്ച മു​റി​ക​ള്‍, അ​ടു​ക്ക​ള ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, ഇ​രു​മ്പ് കൂ​ടു​ക​ളി​ല്‍ നി​ശ്ചി​ത എ​ണ്ണം നാ​യ്ക്ക​ളെ പാ​ര്‍​പ്പി​ക്ക​ല്‍ എ​ന്നി​വ ഉ​റ​പ്പാ​ക്കി​യാ​കും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.

ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ കെ. ​അ​ജി​ലാ​സ്റ്റ്, എബി​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ഡി. ഷൈ​ന്‍ കു​മാ​ര്‍, കെ​ഐ​പി എ​ക്‌​സി​ക്യു​ട്ടി​വ് എ​ൻജി​നീ​യ​ര്‍ കെ. ​ജെ. സു​രേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ൻജിനീ​യ​ര്‍ പി. ​ഗി​രീ​ഷ് കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.