രാജീവ് ഗാന്ധി അനുസ്മരണം
1424112
Wednesday, May 22, 2024 1:48 AM IST
കാസര്‍ഗോഡ്: വിവരസാങ്കേതിക രംഗത്തും ടെലികമ്യൂണിക്കേഷന്‍ രംഗത്തും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കുതിപ്പുണ്ടാക്കിയ ഭരണാധികാരിയും കാര്‍ഷിക- വ്യാവസായിക രംഗത്തും വിദാഭ്യാസ രംഗത്തും നൂതനമായ മാറ്റങ്ങളുണ്ടാക്കുന്നതില്‍ ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കിയും ഇന്ത്യയുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തിയും ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷതവഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണന്, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്, രമേശന് കരുവാച്ചേരി, എ.ഗോവിന്ദന് നായര്‍, എം.സി.പ്രഭാകരന്, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി.ജയിംസ്, പി.വി.സുരേഷ്, വി.ആര്.വിദ്യാസാഗര്‍, ബി.പി.പ്രദീപ് കുമാര്‍, സാജിദ് മവ്വല്‍, ആര്.ഗംഗാധരന്, ബി.എം.ജമാല്‍, കെ.വി.ഭക്തവത്സലന്, കെ.ഖാലിദ്, എ.വാസുദേവന്‍, ദിവാകരന് കരിച്ചേരി, ജമീല അഹമ്മദ്, ശ്രീജിത് മാടക്കല്‍ എന്നിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ഇളമ്പച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ല രാജീവ്ജി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ആചരിച്ചു. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള വിവര സങ്കേതിക വിദ്യ എത്തിച്ച് രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ച യുവ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡി.കെ.രവീന്ദ്രൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത മുൻ സംസ്ഥാന ലേബർ കമ്മീഷണർ എം.പി.ജോസഫ് അഭിപ്രായപ്പെട്ടു.
അത് കൊണ്ട് തന്നെ യുവതലമുറ അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ശിൽപ്പി തെക്കുമ്പാട് പി.കെ.പ്രകാശൻ രൂപ കൽപ്പന ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഛായാ ശിൽപം ഡി.കെ.രവീന്ദ്രൻ സ്മാരക മന്ദിരത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ അനാഛാദനം ചെയ്തു.
രാജീവ്ജി കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കൾച്ചറൽ സെന്റർ സെക്രട്ടറി പി.കെ. സത്യനാഥൻ മാസ്റ്റർ, ട്രഷറർ ടി.വി.കുഞ്ഞികൃഷ്ണൻ, കെ.വി.വിജയൻ, കെ.വി.രാഘവൻ, എം.ഗോപിനാഥൻ,കെ.വി.രാജീവൻ,പി.ബാലകൃഷ്ണൻ നായർ, പി.സി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
പിലിക്കോട്:ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും സംരക്ഷിക്കുന്നതിന് ജനങ്ങളിലേക്ക് ഇറങ്ങിചെന്ന നേതാവും ഭരണകർത്താവുമായിരുന്നു രാജീവ് ഗാന്ധിയെന്ന്
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ. കോൺഗ്രസ് പിലിക്കോട് മല്ലക്കര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.നാരായണൻ അധ്യക്ഷതവഹിച്ചു. കെ. കുഞ്ഞികൃഷ്ണൻ, സി.ചന്ദ്രൻ, രാഘവൻ കുളങ്ങര, ഗംഗാധരൻ പയങ്ങപ്പാടൻ, പി.വി.രാജൻ, മുള്ളിക്കീൽ മോഹനൻ, എൻ.ദാമോദരൻ, കെ.വി. രഘുനാഥ്, പി.പ്രമോദ്, രമാ രാജൻ, പി.പി.ശ്രീജ, എം.മോനച്ചൻ, കരിയാമ്പിൽ കൃഷ്ണൻ, ഗോകുൽ കൊടക്കാട് എന്നിവർ സംബന്ധിച്ചു.