ഐഎന്‍ടിയുസി മാര്‍ച്ചും ധർണയും നടത്തി
1394600
Thursday, February 22, 2024 1:10 AM IST
കാസര്‍ഗോഡ്: ചുട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും 100 കോടി രൂപ സര്‍ക്കാരിലേക്ക് വകമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് ഹെഡ് ലോഡ് വര്‍ക്കേഴ്സ് ഫെഡറഷന് (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. ഹെഡ് ലോഡ് വര്‍ക്കേഴ്സ് ഫെഡറഷന് ജില്ലാ പ്രസിഡന്റ് ടി.വി. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. തോമസ് സെബാസ്റ്റ്യന്‍, കെ.എം. ശ്രീധരന്, ആര്. വിജയകുമാര്‍, സി.ജി. ടോണി, ഹരീന്ദ്രന്‍ ഇറക്കോടന്‍, പി.ജെ. ഷാജി, ഭാസ്കരന് പറമ്പ, ഷെരീഫ് കൊടവഞ്ചി, ബാലു പൊയ്നാച്ചി, വി. ദാമോദരന്‍, അനീസ് വെള്ളരിക്കുണ്ട്, അനൂപ് മാലോം, മധു പരപ്പ, വേണു എന്നിവര്‍ സംബന്ധിച്ചു.