നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി സ്കൂള്‍ ഗ്രൗണ്ടില്‍ അനധികൃത കച്ചവടം ആരോഗ്യ വകുപ്പിന്റെ നിയമങ്ങളും
1376750
Friday, December 8, 2023 2:20 AM IST
ഗ്രീന്‍ പ്രോട്ടോകോളിനും പുല്ലുവില കല്പിച്ച് സ്കൂള്‍ കലോത്സവ നഗരിയില്‍ ഫുഡ് കോര്‍ട്ടിന് അനുമതി. കച്ചവടക്കാര്‍ക്ക് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും കുടിവെള്ളം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സംഘാടക സമിതി ഭാരവാഹികള്‍ അവരോട് തട്ടിക്കയറുന്ന സ്ഥിതിയുണ്ടായി.
ഇത്തരം സ്റ്റാളുകളിലെ ഭക്ഷണം കഴിച്ച് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയോ മറ്റോ സംഭവിച്ചാല്‍ ആരു മറുപടി പറയുമെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ പാവപ്പെട്ട കച്ചവടക്കാരെ ദ്രോഹിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സംഘാടക സമിതി ഭാരവാഹികളുടെ നിലപാട്. ഒടുവില്‍ നടപടിയെടുക്കാതെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു.
ഗ്രീന്‍ പ്രോട്ടോക്കോളിനെക്കുറിച്ച് വാ തോരാതെ പറഞ്ഞ സംഘാടക സമിതി ഇവിടെ അതൊന്നും പാലിച്ചില്ല. ഫുഡ് കോര്‍ട്ടുകള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കച്ചവടക്കാരില്‍ നിന്നു പണം വാങ്ങി സംഘാടക സമിതി ഭാരവാഹികള്‍ നിയമങ്ങളും ചട്ടങ്ങളെയും കാറ്റില്‍ പറത്തുകയായിരുന്നെന്നാണ് ഇതോടെ ആരോപണമുയര്‍ന്നത്.