കര്‍ഷകപ്രതിസന്ധി നേരിടാന്‍ കൂട്ടായ പരിശ്രമം വേണം: ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാര്‍
1336485
Monday, September 18, 2023 1:59 AM IST
കൊന്നക്കാട്: കാര്‍ഷിക മേഖലയിലെ വിവിധ പ്രതിസന്ധികളെ കൂട്ടായ പരിശ്രമങ്ങളിലൂടെയെ നേരിടാനാവൂ എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. കെ. ജയശങ്കര്‍ നമ്പ്യാര്‍.
കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ലബിന്റെ ദശവാര്‍ഷിക ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തു വര്‍ഷത്തിലധികമായി കൊന്നക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ലബിന്റെ വൈവിധ്യമേറിയ പ്രവര്‍ത്തനങ്ങള്‍ കര്‍ഷക കൂട്ടായ്മകളെ ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനുമുള്ള പാഠങ്ങള്‍ നല്‍കുന്നവയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് രക്ഷാധികാരി കെ. വി. മധുസൂദനന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
മാലോത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹരീഷ് പി. നായര്‍ പച്ചക്കറി വിത്തുകളുടെയും വളത്തിന്റെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തംഗങ്ങളായ മോന്‍സി ജോയി, പി. സി. രഘുനാഥന്, ബിന്‍സി ജയിന്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി. ജി. ദേവ്, എന്‍. ടി. മാത്യു, ടി. പി. തമ്പാന്, കെ. എസ്. രമണി,
എ. ടി. ബേബി എന്നിവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി വൈവിധ്യമേറിയ ചെറുധാന്യ ഉത്പന്നങ്ങളുടെയും, ചൈത്രവാഹിനിയുടെ കറി മസാല ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും നടന്നു.