പാര്‍ശ്വഭിത്തി നിര്‍മിച്ചില്ല; ചിറക്കോട്- പതിനെട്ടാംമൈല്‍ റോഡിന്റെ വശങ്ങള് ഇടിഞ്ഞു
1296956
Wednesday, May 24, 2023 12:58 AM IST
മാലക്കല്ല്: ടാറിംഗ് പൂര്‍ത്തിയായ പൂക്കയം ചിറക്കോട്-പതിനെട്ടാം മൈല്‍ റോഡിന് പാര്‍ശ്വഭിത്തി നിര്‍മിക്കാത്തതിനാല്‍ ആദ്യ വേനല്‍മഴയില്‍ തന്നെ വശങ്ങള് ഇടിഞ്ഞു. റോഡിന്റെ വശങ്ങളില് വലിയ വിള്ളലുകള്‍ വീണ നിലയിലാണ്. ഈ നില തുടര്‍ന്നാല്‍ മഴ കനക്കുന്നതോടെ ടാറിംഗിനടിയില് നിന്നുകൂടി മണ്ണൊലിച്ചുപോയി പുതുതായി നിര്‍മിച്ച റോഡ് തകരുന്ന അവസ്ഥയാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് നിര്‍മാണ സമയത്ത് പാര്‍ശ്വഭിത്തികള്‍ നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ ടാറിംഗ് പ്രവൃത്തികള്‍ കഴിഞ്ഞതിനുശേഷം തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അവര്‍ പറയുന്നു. മഴക്കാലം ശക്തിപ്രാപിക്കുന്നതിനുമുമ്പ് പ്രശ്നം പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് ചിറക്കോട് കാരുണ്യ യുവജനവേദി ആവശ്യപ്പെട്ടു.