ചക്ക ഉത്പന്ന നിര്‍മാണത്തില്‍ പരിശീലനം നടത്തി
1283144
Saturday, April 1, 2023 1:16 AM IST
മാലോം: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി മാലോം യൂണിറ്റിന്റെ സഹകരണത്തോടെ ചക്ക കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണ പരിശീലനം നടത്തി. പഞ്ചായത്തംഗം പി.സി. രഘുനാഥന് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എം. അഞ്ജു പദ്ധതി വിശദീകരണം നടത്തി.
പെരിയ അഗ്രിഫ്രഷിലെ ശോഭ ഉത്തമന് പരിശീലനത്തിന് നേതൃത്വം നല്കി. കിസാന്‍ സര്‍വീസ് സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫീസര്‍ കെ. ശശീന്ദ്രന്, മാത്യു തോമസ്, സോജന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.