പനത്തടി പഞ്ചായത്ത് ബജറ്റില്‍ പാര്‍പ്പിട മേഖലയ്ക്ക് പ്രാധാന്യം
1280812
Saturday, March 25, 2023 1:10 AM IST
രാജപുരം: പാര്‍പ്പിട മേഖലയ്ക്ക് പ്രധാന്യം നല്കി പനത്തടി പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അവതരിപ്പിച്ച ബജറ്റില്‍ 536945 641 രൂപ വരവും 535008807 രൂപ ചിലവും, 1936834 രൂപ മിച്ചവുമാണ് ഉള്ളത്.
ശുചിത്വം, മാലിന്യ സംസ്കരണം, ദാരിദ്ര്യ ലഘൂകരണം, പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമം, കാര്‍ഷിക മേഖല, മൃഗസംരക്ഷണം ക്ഷിര വികസനം എന്നിവയ്ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
സൈക്കിള്‍ വിതരണം ആരംഭിച്ചു
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് ഗവ. എല്‍പി, യുപി സ്കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ നല്കുന്ന പദ്ധതി അജാനൂര്‍ ഗവ. മാപ്പിള എല്‍പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സബീഷ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ഉമ്മര്‍, പഞ്ചായത്തംഗങ്ങളായ കെ. കൃഷ്ണന്, മീന സുരേഷ്, പിടിഎ പ്രസിഡന്റ് ഷബീര്‍ ഹസന്, മദര്‍ പിടിഎ പ്രസിഡന്റ് നജ്മ എന്നിവര്‍ പ്രസംഗിച്ചു. വി.കെ.വി. രമേശന് പദ്ധതി വിശദീകരിച്ചു. മുഖ്യാധ്യാപിക കെ. ബിന്ദു സ്വാഗതവും കെ. ആശ നന്ദിയും പറഞ്ഞു.