സ്‌​കൂ​ട്ട​റി​ല്‍ പോ​ക​വെ പ്ര​വാ​സി​ക്ക് വെ​ട്ടേ​റ്റു
Saturday, March 18, 2023 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ര്യ​യു​മൊ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന പ്ര​വാ​സി​യെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ചു. പു​ല്ലൂ​ര്‍ കൊ​ട​വ​ല​ത്തെ കെ.​ ച​ന്ദ്ര​നാ(40)​ണ് വെ​ട്ടേ​റ്റ​ത്. കാ​ലി​ന് വെ​ട്ടേ​റ്റ ച​ന്ദ്ര​നെ മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ മാ​വു​ങ്കാ​ല്‍ നെ​ല്ലി​ത്ത​റ ഇ​റ​ക്ക​ത്തി​ല്‍ വെ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മൂ​ന്നാ​ഴ്ച മു​മ്പാ​ണ് ച​ന്ദ്ര​ന്‍ ഗ​ള്‍​ഫി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.