കാനായിക്കൊപ്പരം നാട്ടുകൂട്ടം ഇന്ന്
1262965
Sunday, January 29, 2023 12:27 AM IST
കാഞ്ഞങ്ങാട്: ശില്പകലയില് ലോക പ്രശസ്തി നേടിയ കാനായി കുഞ്ഞിരാമന് പുല്ലൂരിലെ നാട്ടുകൂട്ടത്തില് ഇന്നു മനസ് തുറക്കും.
പുല്ലൂര് വണ്ണാര്വയലിലെ അഡ്വ. പി. കൃഷ്ണന് നായര് മെമ്മോറിയില് ലൈബ്രറി, ചിത്രകാര് കേരളയുമായി സഹകരിച്ചാണ് കാനായിക്കൊപ്പരം നാട്ടുകൂട്ടം ചിത്ര-ശില്പ ശില്പശാല ആവിഷ്കരിക്കുന്നത്. രാവിലെ 9.30 മുതല് വൈകുന്നേരം നാലു വരെ നടക്കുന്ന പരിപാടി കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും.
സി.എച്ച്. കുഞ്ഞമ്പു എംഎല്എ കാനായിയെ ആദരിക്കും. ചിത്രകാരന് രാജേന്ദ്രന് പുല്ലൂരാണ് ശില്പശാല നയിക്കുന്നത്. ചിത്രകാര് കേരളയിലെ ചിത്രകാരന്മാരുടെ ചിത്ര പ്രദര്ശനം, കാനായിയും കുട്ടികളും തമ്മിലുള്ള നാട്ടുവര്ത്താനം, കലാവര്ത്തമാനം, തല്സമയ പ്രകൃതി ചിത്രവര എന്നിവ ഉണ്ടാവും.