ന​വ​വ​ധു​വി​ന് സൗ​ന്ദ​ര്യ​വും സ്വ​ര്‍​ണ​വും കു​റ​വ്: ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സ്
Sunday, April 21, 2024 7:22 AM IST
പ​യ്യ​ന്നൂ​ര്‍: വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്നാം ദി​വ​സമാ​യ​പ്പോ​ഴേ​ക്കും ഭാ​ര്യ​ക്ക് സൗ​ന്ദ​ര്യം ഇ​ല്ലെ​ന്നും സ്വ​ര്‍​ണം ല​ഭി​ച്ച​ത് കു​റ​ഞ്ഞു​പോ​യെ​ന്നു​മാ​രോ​പി​ച്ച് പീ​ഡ​ന​മെ​ന്ന ന​വ​വ​ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ള​യാ​വൂ​ര്‍ പൊ​തോ​ടി​യി​ലെ അ​ഖി​ലേ​ഷ്, ഇ​യാ​ളു​ടെ ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ അ​മൃ​ത എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 28കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​മാ​സം 28നാ​യി​രു​ന്നു വി​വാ​ഹം. ഇ​തി​ന് ശേ​ഷം എ​ള​യാ​വൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലാ​യി​രു​ന്നു യു​വ​തി താ​മ​സി​ച്ച​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്നാം ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും സൗ​ന്ദ​ര്യം കു​റ​വാ​ണെ​ന്നും മാ​ന​സി​ക പ്ര​ശ്‌​ന​മു​ണ്ടെ​ന്നും ജേ​ഷ്ഠ​ന്‍റെ ഭാ​ര്യ​ക്ക് പ​രാ​തി​ക്കാ​രി​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​മു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.