ഗ​താ​ഗ​ത നി​യ​മലം​ഘ​നം കു​റ​യു​ന്നു
Wednesday, June 7, 2023 12:54 AM IST
മ​ട്ട​ന്നൂ​ർ: ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ നി​യ​മലം​ഘ​നങ്ങൾ കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. ആ​ദ്യ ദി​ന​ത്തി​ൽ എ​ഐ കാ​മ​റ​ക​ളി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് 2437 പേ​ർ കു​ടു​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ദി​വ​സം 796 ആ​യി കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
സീ​റ്റ് ബെ​ൽ​റ്റു​ക​ൾ ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​വ​രാ​ണ് കൂ​ടു​ത​ലാ​യും കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ നാ​ലാ​യി കു​റ​ഞ്ഞു. നി​യ​മലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്ക് പി​ഴ അ​ട​യ്ക്കാ​നു​ള്ള നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​തി​നു​ള്ള പ്രി​ന്‍റ് എ​ടു​ത്ത് വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്നു മു​ത​ൽ അ​യ​യ്ക്കും. നി​യ​മ ലം​ഘ​നം ന​ട​ത്തി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് ആ​ർ​സി ഉ​ട​മ​ക​ൾ​ക്ക് അ​യ​യ്ക്കാ​നു​ള്ള നോ​ട്ടീ​സ് ത​യാ​റാ​ക്കി വ​യ്ക്കു​ന്ന​ത്.
ലോ​റി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും കാ​മ​റ​യി​ൽ കു​ടു​ങ്ങു​ന്നു​ണ്ട്. ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള​ള വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ കാ​മ​റ​യി​ൽ പ​തി​യു​ന്നു​ണ്ട്. മ​ട്ട​ന്നൂ​ർ വെ​ള്ളി​യാം പ​റ​മ്പി​ലെ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സി​ൽ നി​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ക്രോ​ഡീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.