ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ഹോ​സ്പി​റ്റ​ൽ ഡേ ​ന​ട​ത്തി
Thursday, June 1, 2023 1:02 AM IST
ത​ല​ശേ​രി: ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ക്കാ​ല​മാ​യി ന​ട​ന്നു​വ​രു​ന്ന നൂ​റി​ൽ​പ്പ​രം മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലാ​സ​ന്ധ്യ "ഹോ​സ്പി​റ്റ​ൽ ഡേ' ​ന​ട​ത്തി. ത​ല​ശേ​രി മ​ഞ്ഞോ​ടി​യി​ലെ ലി​ബ​ർ​ട്ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ​താ​രം കു​മാ​രി നി​ഹാ​രി​ക എ​സ്. മോ​ഹ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​പ്ര​ദീ​പ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ണ്ടോ​ത്ത് ഗോ​പി, ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​ന്നി ജോ​സ​ഫ്, ഡോ. ​സെ​ഫി ഇ​ട്ട്യാ​വി​ര, പി.​പി. ഗ​ണേ​ഷ്ബാ​ബു, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സി.​എ​ച്ച്. സു​ശീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.