കു​റ്റ്യാ​ടി: താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച പു​റ​ക്കാ​ട്ടി​രി - മൈ​സൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ​യും പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച് 30 വ​ർ​ഷം മു​മ്പ് നി​ല​ച്ച പ​ടി​ഞ്ഞാ​റ​ത്ത​റ - പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സം നീ​ക്കി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു റോ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും നി​യോ​ജ​ക​മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലും ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ളും സ​മ​ര യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കും. വി​വി​ധ കേ​ന്ദ്ര - സം​സ്ഥാ​ന ഗ​വ. ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കാ​നും കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ചേ​ർ​ന്ന വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​സം​ഗ​മം തീ​രു​മാ​നി​ച്ചു. കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ.​സി. അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ കെ.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.