പെന്ഷന് അസോസിയേഷന്റെ നേതൃത്വത്തില്‍ പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി
1435384
Friday, July 12, 2024 4:06 AM IST
നിലമ്പൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിലമ്പൂര്‍ ടൗണ്‍ ബ്ളോക്കിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.
മണിയോര്‍ഡര്‍ പെന്ഷന് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. സംസ്ഥാന കൗണ്‍സിലര്‍ കെ. ജനാര്ദ്ദനന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ബ്ളോക്ക് സെക്രട്ടറി വിജയന് പുലിക്കോട്ട്, യു. കേശവന്, ഇ. ഗംഗാധരന്, ടി.പി. ഹരിദാസന്, എ. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.