നിരവധി കേസിലുൾപ്പെട്ട പ്രതി പിടിയിൽ
1339377
Saturday, September 30, 2023 1:26 AM IST
മേലാറ്റൂർ: നിരവധി വഞ്ചന കേസുകളിലെ പ്രതി അറസ്റ്റിൽ. ആലിപ്പറന്പ് വട്ടപറന്പ് അന്പാടത്ത് മുഹമ്മദ് ഫിറോസി (36)നെയാണ് മേലാറ്റൂർ പോലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ആളുകളെ പരിചയപ്പെട്ടു വാഹനവും ആർസിയും കൈക്കലാക്കിയ ശേഷം പണം കൊടുക്കാതെ കബളിപ്പിച്ചു ഗോവ, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു മുഹമ്മദ് ഫിറോസ്.
മേലാറ്റൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെജിമോൻ ജോസഫ്, എഎസ്ഐ ഫക്രുദീൻ, സിപിഒമാരായ പ്രമോദ്, ഐ.പി രാജേഷ്, സുഭാഷ്, സുരേന്ദ്രബാബു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതി പെരിന്തൽമണ്ണ, കാടാന്പുഴ, കൽപ്പകഞ്ചേരി സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.