മ​ഹാ​ല​ക്ഷ്മി പു​ര​സ്‌​കാ​രം ഡോ. ​എ.​മാ​ര്‍​ത്താ​ണ്ഡ​പി​ള്ള​യ്ക്ക്
Sunday, June 23, 2024 6:18 AM IST
പാ​റ​ശാ​ല: മ​രു​ത​ത്തൂ​ര്‍ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്രം ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ഥ​മ മ​ഹാ​ല​ക്ഷ്മി പു​ര​സ്‌​കാ​ര​ത്തി​ന് ഡോ. ​എ. മാ​ര്‍​ത്താ​ണ്ഡ​പി​ള്ള അ​ര്‍​ഹ​നാ​യി. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ന​ല്‍​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​തെ​ന്ന് ക്ഷേ​ത്ര ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പ്ര​ശ​സ്തി​പ​ത്ര​വും പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ശി​ല്‍​പ്പ​വു​മാ​ണ് പു​ര​സ്‌​കാ​രം. 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സാം​സ്‌​ക്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

ഡോ. ​വെ​ങ്ങാ​നൂ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍, സ​ന്തോ​ഷ് രാ​ജ​ശേ​ഖ​ര​ന്‍, എം. ​സ​ത്യ​ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന ജൂ​റി​യാ​ണ് അ​വാ​ര്‍​ഡ് നി​ശ്ച​യി​ച്ച​ത്.