തിരുവനന്തപുരം: തിരുവനന്തപുരം ഫൊറോനയിലെ ഇടവകകളിൽ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 106-ാം ജന്മവാർഷികവും പതാക ദിനവും വിവിധ പരിപാടികളുടെ ആചരിച്ചു.
പിഎംജി ലൂർദ് ഫൊറോനാ പള്ളിയിൽ നടന്ന ചടങ്ങിൽ അരുവിത്തറയിൽ ഈ മാസം 12ന് നടക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ സമ്മേളനത്തിലും റാലിയിലും പങ്കെടുക്കാൻ ഫൊറോനാ വികാരി ഫാ. ജോസഫ് കൈതപ്പറന്പിൽ ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു.
അതിരൂപത വൈസ് പ്രസിഡന്റ് ജേക്കബ് നിക്കോളാസ്, സെക്രട്ടറി എബ്രഹാം ജോസ്, വൈസ് പ്രസിഡന്റ് സിറിയക് വിരിപ്പേൽ, ജോയിന്റ് സെക്രട്ടറി ലോറൻസ്, നിർവാഹ സമിതി അംഗങ്ങളായ കെ.എസ്. ഫിലിപ്പ്, ഇ.വി. വർക്കി,
വനിതാ കോ-ഓർഡിനേറ്റർ ടോമിന മേരി ജോസ്, ജോഷി മാത്യു, സേവ്യർ സെബാസ്റ്റ്യൻ, ജോയ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഫാ. കുര്യാക്കോസ് കണ്ണന്പള്ളിയിൽ ജന്മദിന സന്ദേശം നൽകുകയും പതാക ഉയർത്തുകയും ചെയ്തു. സീറോ മലബാർ സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ശക്തമായ കോട്ടയായി കത്തോലിക്കാ കോണ്‍ഗ്രസ് നിലകൊള്ളുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുമല തിരുകുടുംബ ദേവാലയത്തിൽ നടന്ന ദിനാചരണത്തിന് ഫൊറോന പ്രസിഡന്റ് എൻ.എ. ഒൗസേപ്പ്, സെക്രട്ടറി ജോ മാത്യു എന്നിവർ നേതൃത്വം നൽകി. വികാരി ഫാ. കുര്യാക്കോസ് തെക്കേടത്ത് പതാക ഉയർത്തി. വട്ടിയൂർക്കാവ് എസ്എഫ്എസ് ഇടവകയിൽ വികാരി ബിനോദ് പുത്തൻപുരയ്ക്കൽ സന്ദേശം നൽകുകയും പതാക ഉയർത്തുകയും ചെയ്തു. ഫൊറോന സെക്രട്ടറി വി.സി. വിൽസണ്‍, സെക്രട്ടറി സജി കെ. ജോയ് എന്നിവർ നേതൃത്വം നൽകി.
കണ്ണമ്മൂല മദർ തെരേസ പള്ളിയിൽ പരിപാടികൾക്ക് പ്രസിഡന്റ് എ.കെ. പോൾസണ്‍, സെക്രട്ടറി കെ.എം. മത്തായി എന്നിവർ നേതൃത്വം നൽകി. വികാരി ഫാ. ഫിലിപ്പോസ് കോഴപ്ലാക്കൽ സന്ദേശം നൽകുകയും പതാക ഉയർത്തുകയും ചെയ്തു. പേരൂർക്കട ലൂർദ്ഹിൽ ഇടവകയിൽ പ്രസിഡന്റ് ജോയ് ജോണ്‍, സെക്രട്ടറി ടി.എ. ദേവസി എന്നിവർ ദിനാചരണത്തിനു നേതൃത്വം നൽകി.
വികാരി ഫാ. ആന്റണി കക്കാപറന്പിൽ പതാക ഉയർത്തി. മണ്ണന്തല റാണിഗിരി പള്ളിയിൽ ഫൊറോന ട്രഷറർ പ്രഫ. ടി.എം. ജോസഫ്, സെക്രട്ടറി ജോയ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വികാരി ഫാ. സെബാസ്റ്റ്യൻ ഒഎഫ്എം കപ്പൂച്ചിൻ സന്ദേശം നൽകി. തിരുനാൾ ആഘോഷിക്കുന്ന എമ്മാവൂസ് സെന്റ് ജോസഫ്സ് പള്ളിയിൽ ജന്മവാർഷിക ദിനാചരണത്തിനു പ്രസിഡന്റ് ആന്റണി തോമസ്, സെക്രട്ടറി ബിജു വെട്ടിയാടൻ എന്നിവർ നേതൃത്വം നൽകി.
ഇടവക വികാരി സെബാസ്റ്റ്യൻ മുട്ടൻതോട്ടിൽ സന്ദേശം നൽകി. പൊങ്ങുമ്മൂട് സെന്റ് അൽഫോൻസാ പള്ളിയിൽ പ്രസിഡന്റ് മൈക്കിൾ ജോസഫ്, സെക്രട്ടറി ലാൽ സിറിൾ എന്നിവർ നേതൃത്വം നൽകി.
പാലോട്, വിതുര എന്നീ യൂണിറ്റുകളിൽ ഫാ.തോമസ് വേങ്ങനാശേരിയും വിഴിഞ്ഞം സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഫാ.തോമസ് ചേന്നിലയും പരിപാടികൾക്ക് നേതൃത്വം നൽകി.