വി​ദേ​ശ​ത്തേ​ക്കു​ള്ള വീ​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ പി​ടി​യി​ൽ
Sunday, May 5, 2024 6:23 AM IST
കൊല്ലം :വി​ദേ​ശ​ത്തേ​ക്കു​ള്ള വീ​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കൊ​ല്ലം സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ആ​ൾ പി​ടി​യി​ലാ​യി. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​ൻ (38) നെ​യാ​ണ് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

യു​വ​തി​ക​ൾ​ക്ക് ഇം​ഗ്ല​ണ്ടി​ൽ ഡേ ​കെ​യ​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വീസ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 2022 ന​വം​ബ​ർ മുതൽ മു​ത​ൽ 2023 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ത​വ​ണ​ക​ളാ​യി 215000 രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.
പ​ണം ന​ൽ​കി​യ ശേ​ഷ​വും വി​സ ല​ഭി​ക്കാ​താ​യ​തോ​ടെ പാ​സ്പോ​ർ​ട്ടും ന​ൽ​കി​യ പ​ണ​വും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​തി അ​വ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ഇ​യാ​ളെ കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിട്ടു​ള്ള​താ​യും കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി-ഒന്ന് ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തിട്ടു​ള്ള​താ​യും അ​റി​യാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന് പോലീസ് സം​ഘം മൂ​വാ​റ്റു​പു​ഴ സ​ബ് ജ​യി​ലി​ൽ റി​മാ​ന്‍റി​ൽ ക​ഴി​ഞ്ഞ് വ​ന്ന ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.