ബി​ഷ​പ് ഡോ. ​റോ​യ്സ് മ​നോ​ജ് വി​ക്ട​ർ ചു​മ​ത​ല​യേ​റ്റു
Saturday, May 4, 2024 7:08 AM IST
പാ​സ്റ്റ​റ​ൽ ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​എ​സ്ഐ ദ​ക്ഷി​ണ മേ​ഖ​ല മ​ഹാ​യി​ട​വ​ക​യു​ടെ ബി​ഷ​പ് ക​മ്മി​സ​റി​യാ​യി ബി​ഷ​പ് ഡോ. ​റോ​യ്സ് മ​നോ​ജ് വി​ക്ട​ർ ചു​മ​ത​ല​യേ​റ്റു. തി​രു​വ​ന​ന്ത​പു​രം എ​ൽ​എം​എ​സി​ലെ ബി​ഷ​പ് ഹൗ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നി​യ​മി​ച്ച ര​ണ്ടം​ഗ ജ​ഡ്ജി​മാ​രു​ടെ സ​മി​തി​യാ​ണ് പു​തി​യ ബി​ഷ​പ് ക​മ്മി​സ​റി​യെ നി​യ​മി​ച്ച​ത്.

ചു​മ​ത​ല​യേ​റ്റ ബി​ഷ​പ് ഭ​ദ്രാ​സ​ന​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പാ​സ്റ്റ​റ​ൽ ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സി​എ​സ്ഐ മോ​ഡ​റേ​റ്റ​റാ​യി​രു​ന്ന ബി​ഷ​പ് ധ​ർ​മ്മ​രാ​ജ് റ​സാ​ല​ത്തെ പ​ദ​വി​യി​ൽ നി​ന്നു നീ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത വ​രു​ത്തി​യു​ള്ള മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യി​ലാ​ണ് സ​ഭ​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല ര​ണ്ടം​ഗ ജ​ഡ്ജി​മാ​രു​ടെ സ​മി​തി​ക്ക് കൈ​മാ​റി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ ബി​ഷ​പ് ക​മ്മി​സ​റി​യാ​യി നി​യ​മി​ച്ചി​രു​ന്ന ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് വി.​എ​സ്. ഫ്രാ​ൻ​സി​സി​നെ മാ​റ്റി, മ​ല​ബാ​ർ മ​ഹാ​യി​ട​വ​ക ബി​ഷ​പ്പാ​യ ഡോ. ​റോ​യ്സ് മ​നോ​ജ് വി​ക്ട​റി​ന് അ​ധി​ക ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു.

പു​തി​യ ബി​ഷ​പ്പി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു വ​രെ​യാ​ണ് നി​യ​മ​നം. മ​ഹാ​യി​ട​വ​ക​യു​ടെ ഭ​ര​ണ​ത്തി​നാ​യി റി​ട്ട​യേ​ർ​ഡ് ജി​ല്ലാ ജ​ഡ്ജി​യെ നി​യ​മി​ക്കു​ന്ന ന​ട​പ​ടി​ക​ളും ഉ​ട​ൻ ഉ​ണ്ടാ​വും.

ഇ​ന്ന​ലെ രാ​വി​ലെ എ​ൽ​എം​എ​സ് ക​ത്തീ​ഡ്ര​ലി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡ് ഒ​രു വി​ഭാ​ഗം വി​ശ്വാ​സി​ക​ൾ എ​ടു​ത്തു​മാ​റ്റി. സി​എ​സ്ഐ മു​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്ന ബി​ഷ​പ് ധ​ർ​മ്മ​രാ​ജ് റ​സാ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു എ​ൽ​എം​എ​സ് പ​ള്ളി​യെ ക​ത്തീ​ഡ്ര​ലാ​ക്കി ഉ​യ​ർ​ത്തി ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഇ​തി​നെ​തി​രേ അ​ന്ന് വി​ശ്വാ​സി​ക​ൾ ചേ​രി​തി​രി​ഞ്ഞ് പ്ര​തി​ഷേ​ധി​ക്കു​ക​യും പോ​ലീ​സ് ഇ​ട​പെ​ട്ട് വി​ശ്വാ​സി​ക​ളെ പി​രി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു.