കു​ട്ടി​ക​ളി​ലെ ത​ല​വേ​ദ​ന​ക​ൾ
കു​ട്ടി​ക​ളി​ലെ ത​ല​വേ​ദ​ന​ക​ൾ
കു​ട്ടി​ക​ളി​ൽ ത​ല​വേ​ദ​ന പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ടെ​ൻ​ഷ​നും സ്ട്രെ​സും മൂ​ല​മു​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് മു​ഖ്യ​സ്ഥാ​ന​ത്ത് കാ​ണു​ന്ന​ത്.

പ​ല​പ്പോ​ഴും ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ക​ണ്ടു​പി​ടി​ക്ക​പ്പെ​ടാ​തെ​പോ​കു​ന്ന കാ​ഴ്ച​ത്ത​ക​രാ​റു​ക​ൾ മൂ​ല​മു​ള്ള ത​ല​വേ​ദ​ന​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്നാം സ്ഥാ​ന​ത്താ​ണ് മൈ​ഗ്രേ​ൻ അ​ഥ​വാ കൊ​ടി​ഞ്ഞി.

സ്ട്രെ​സ് അ​മി​ത​മാ​യാ​ൽ

പ​ഠ​ന​വും പ​രീ​ക്ഷ​യു​മു​ണ്ടാ​ക്കു​ന്ന അ​മി​ത സ്ട്രെ​സി​നെ അ​തി​ജീ​വി​ക്കാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മാ​യി ടെ​ൻ​ഷ​ൻ ഹെ​ഡെ​യ്ക് ഉ​ണ്ടാ​കു​ന്ന​ത്.

37-51 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​താ​യി നാ​ഷ​ണ​ൽ ഹെ​ഡെ​യ്ക് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

കു​ട്ടി​ക​ളി​ലെ മൈ​ഗ്രേ​ൻ

കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മൈ​ഗ്രേ​ൻ പ​ല​വി​ധ​മാ​ണ്. സാ​ധാ​ര​ണ (3.5-10 ശ​ത​മാ​നം), ബാ​സി​ലാ​ർ മൈ​ഗ്രേ​ൻ 3-19 ശ​ത​മാ​നം, വ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന അ​ബ്ഡൊ​മി​ന​ൽ മൈ​ഗ്രേ​ൻ (20 ശ​ത​മാ​നം), ഛർ​ദി​യോ​ടു​കൂ​ടി​യ മൈ​ഗ്രേ​ൻ (0.02 ശ​ത​മാ​നം).

ആ​റു​മു​ത​ൽ പ​തി​ന​ഞ്ചു വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ളി​ൽ നാ​ലു ശ​ത​മാ​നം പേ​ർ​ക്കും ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ 10-23 ശ​ത​മാ​നം പേ​ർ​ക്കും പ​ല​പ്പോ​ഴാ​യി മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​താ​യി തെ​ളി​യു​ന്നു.


പാ​ര​ന്പ​ര്യ​മാ​യ​തും അ​ല്ലാ​ത്ത​തും

കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന കൊ​ടി​ഞ്ഞി അ​ഥ​വാ ചെ​ന്നി​ക്കു​ത്തി​നെ ര​ണ്ടാ​യി തി​രി​ക്കാം. പാ​ര​ന്പ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​മ​ണ്‍ മൈ​ഗ്രേ​നും പ്ര​കാ​ശ വ​ല​യ​മോ വ​ര​ക​ളോ നി​റ​ങ്ങ​ളോ കാ​ണു​ന്ന, ഭ​ക്ഷ​ണ അ​ല​ർ​ജി​യും ഛർ​ദി​യു​മു​ണ്ടാ​കു​ന്ന ക്ലാ​സി​ക് മൈ​ഗ്രേ​നും.

സി​നി​മ കാ​ണു​ന്പോ​ൾ ചി​ല​രി​ൽ

പ്ര​കാ​ശ​ര​ശ്മി​ക​ൾ മ​സ്തി​ഷ്ക​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള വി​ഷ്വ​ൽ കോ​ർ​ട്ട​ക്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്നു. ത​ല​ച്ചോ​റി​നു​ള്ളി​ൽ വേ​ദ​ന​യോ​ടു സം​വേ​ദ​ന​മു​ള്ള സ​വി​ശേ​ഷ​ഭാ​ഗ​ങ്ങ​ളു​ണ്ട്.

ക്രേ​നാ​യ്ൽ നാ​ഡി​യും ത​ല​യോ​ട്ടി​യു​ടെ പു​റം​ക​വ​ച​വും ഡ്യൂ​റാ​മാ​റ്റ​റും ഒ​ക്കെ വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ്. 90 ശ​ത​മാ​നം രോ​ഗി​ക​ളി​ലും വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ ര​ശ്മി​ക​ൾ മൈ​ഗ്രേ​ൻ ട്രി​ഗ​റാ​കു​ന്നു.

സി​നി​മ കാ​ണു​ന്പോ​ഴും മ​റ്റും പെ​ട്ടെ​ന്നു മാ​റി​വ​രു​ന്ന ക​ടു​ത്ത നി​റ​ങ്ങ​ൾ കാ​ണു​ന്പോ​ൾ മാം​സ​പേ​ശി​ക​ൾ വ​രി​ഞ്ഞു​മു​റു​കു​ന്നു. ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ൾ വീ​ങ്ങു​ന്ന​തി​നും ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു

വി​വ​ര​ങ്ങ​ൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA),
ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.