സാം​സം​ഗ് ഫോ​ൾ​ഡ​ബി​ൾ ഫോ​ണു​ക​ൾ അ​ടു​ത്ത മാ​സം പു​റ​ത്തി​റ​ക്കും
സാം​സം​ഗ് ഫോ​ൾ​ഡ​ബി​ൾ ഫോ​ണു​ക​ൾ അ​ടു​ത്ത മാ​സം പു​റ​ത്തി​റ​ക്കും
Wednesday, May 17, 2023 3:21 PM IST
സി​യൂ​ൾ: സാം​സം​ഗി​ന്‍റെ ന്യൂ​ജ​ൻ ഫോ​ൾ​ഡ​ബി​ൾ ഫോ​ണു​ക​ൾ അ​ടു​ത്ത മാ​സം പു​റ​ത്തി​റ​ക്കും. ഗാ​ല​ക്സി സെ​ഡ് ഫ്ളി​പ് 5, ഗാ​ല​ക്സി സെ​ഡ് ഫോ​ൾ​ഡ് 5 എ​ന്നീ മോ​ഡ​ലു​ക​ളാ​ണു ജൂ​ലൈ 26നു ​സാം​സം​ഗ് പു​റ​ത്തി​റ​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റി​ലാ​ണ് ഈ ​ഫോ​ണു​ക​ളു​ടെ ലോ​ഞ്ചിം​ഗ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ജൂ​ലൈ​യി​ൽ പു​റ​ത്തി​റ​ക്കു​മെ​ങ്കി​ലും ഓ​ഗ​സ്റ്റ് 11നു ​മാ​ത്ര​മേ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കൂ.

ആ​പ്പി​ൾ ഐ​ഫോ​ണി​ന്‍റെ പു​തി​യ മോ​ഡ​ലു​ക​ൾ പു​റ​ത്തി​റ​ക്കും​മു​ന്പ് ഫോ​ൾ​ഡ​ബി​ൾ ഫോ​ണു​ക​ളു​മാ​യി വി​പ​ണി പി​ടി​ക്കാ​നാ​ണു സാം​സം​ഗി​ന്‍റെ പ​ദ്ധ​തി. സെ​പ്റ്റം​ബ​റി​ലാ​ണു സാ​ധാ​ര​ണ​യാ​യി ആ​പ്പി​ൾ പു​തി​യ ഐ​ഫോ​ണു​ക​ൾ പു​റ​ത്തി​റ​ക്കാ​റു​ള്ള​ത്.