പിഐഇ സ്മാർട്ട് ടിവിയുമായി ടിസിഎൽ
Wednesday, November 13, 2019 3:33 PM IST
ആഗോളതലത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടി വി കോർപ്പറേഷനായ ടി സി എൽ, ഉത്സവകാലം പ്രമാണിച്ച് സ്മാർട്ട് ടി വികളുടെ പുതിയൊരു ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. ഒപ്പം ഉത്സവകാല ഓഫറുകളും.
പി എട്ട് സീരിസിൽ, ഇന്ത്യൻ വിപണിയിൽ ആദ്യമായി എത്തുന്ന ആൻഡ്രോയ്ഡ് പി ഐ ഇ (9) ടി വിയും ഇതിൽ ഉൾപ്പെടും. നിർമിത ബുദ്ധിയോടുകൂടിയ 4 കെ അൾട്രാ എച്ച് ഡി പി 8 എ ഐ ടി വിയെ തടസ്സമില്ലാതെ പ്രവർത്തിക്കുന്ന ഒരു ഉപകരണമാക്കി മാറ്റും. ഓരോ സ്മാർട്ട് ഹോം ഉപകരണത്തേയും നിയന്ത്രിക്കാൻ എ ഐ വോയ്സ് സെർച്ച്, എ ഐ പിക്ചർ എഞ്ചിൻ, എ ഐ സൗണ്ട് എഞ്ചിൻ, എ ഐ ഇന്റർകണക്ട്, എന്നിവ വഴി സാധിക്കും.
വാങ്ങുന്നതിന് മുന്പ്, സ്റ്റോറുകളിൽ, ടി വി ഉപയോഗിച്ചു നോക്കാനും അവസരം ഉണ്ട്. 52990 രൂപ വിലയുള്ള 43 ഇഞ്ച് 43ജ8 ടി വി 24,990 രൂപയ്ക്ക് ലഭിക്കും. 43 ഇഞ്ച് 43 പി 8 ബി ടി വിയുടെ വില 25990 രൂപ മാത്രമാണ്.
50 ഇഞ്ച് 50 പി 8-ന് 28990 രൂപയും 50 ഇഞ്ച് 50 പി 8 ഇയു വിന് 29,990 രൂപയും 65 ഇഞ്ച് പി എട്ടിന് 54990 രൂപയും 65 ഇഞ്ച് പി 8 ഇയ്ക്ക 56990 രൂപയുമാണ് സൗജന്യ വില.
ഇതോടൊപ്പം എഫ് എച്ച് ഡി സ്ലിം, ക്യു എൽ ഇ ഡി, ആൻഡ്രോയ്ഡ് ടി വികൾ 9990 രൂപ മുതൽ തുടങ്ങുന്ന വിലയ്ക്കും ടി സി എൽ അവതരിപ്പിച്ചിട്ടുണ്ട്.
പ്രോഡക്ട് എക്സ്ചേഞ്ച് ഓഫറുകളും ലളിതമായ ഇ എം ഐയും ടി സി എൽ ഏർപ്പെടുത്തിയിട്ടുണ്ട്.