ആ​പ്പി​ൾ 11ന് ​ ഡി​മാ​ൻ​ഡ് ഏ​റു​ന്നു; ഉ​ത്പാ​ദ​നം കൂ​ട്ടാ​ൻ ക​ന്പ​നി
മും​​​ബൈ:​ ടെ​​​​ക് വ​​​​ന്പ​​​​ൻ ആ​​​​പ്പി​​​​ൾ ക​​​​ഴി​​​​ഞ്ഞ​​ മാ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ എെ​​​ഫോ​​​ൺ 11ന്‍റെ വി​​​​ല്പ​​​​ന മ​​​​റ്റ് എെ​​​​ഫോ​​​​ണ്‍ മോ​​​​ഡ​​​​ലു​​​​ക​​​​ളേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​തു​​​​വ​​​​രെ 1.2 കോ​​ടി എെ​​​ഫോ​​​ൺ 11 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ വി​​​​റ്റ​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ക​​​​ന്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ എെ​​​​ഫോ​​​​ണ്‍ എ​​​​ക്സ് ആ​​​​റി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 15 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണി​​​​ത്. ഡി​​​​മാ​​​​ൻ​​​​ഡ് കു​​​​ടു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണി​​​​ച്ച് എെ​​​​ഫോ​​​​ണ്‍ 11ന്‍റെ ഉ​​​​ത്പാ​​​​ദ​​​​നം കൂ​​ട്ടാ​​നും ക​​​​ന്പ​​​​നി പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​ട്ടു​​​ണ്ട്. ​

അ​​​​തേ​​​​സ​​​​മ​​​​യം, എെ​​​​ഫോ​​​​ണ്‍ 11ന് ​​​​ഒ​​​​പ്പം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ എെ​​​​ഫോ​​​​ണ്‍ 11 പ്രോ, ​​​​എെ​​​​ഫോ​​​​ണ്‍ 11 പ്രോ ​​​​മാ​​​​ക്സ് എ​​​​ന്നീ മോ​​​​ഡ​​​​ലു​​​​ക​​​​ൾ വി​​​​ല്പ​​​​ന​​​​യി​​​​ൽ പി​​​​ന്നോ​​​​ട്ടാ​​​​ണ്. മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലി​​​​റ​​​​ങ്ങി​​​​യ ഐ​​​​ഫോ​​​​ണു​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ചു താ​​​​ര​​​​ത​​​​മ്യേ​​​​ന കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യാ​​​​ണ് എെ​​​​ഫോ​​​​ണ്‍ 11 ന്‍റെ ജ​​​​ന​​​​പ്രീ​​​​തി​​​​ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ക​​​​ന്പ​​​​നി​​​​ക​​​​ളോ​​​​ട് എ​​​​തി​​​​രി​​​​ടാ​​​​ൻ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്ന് ആ​​​​പ്പി​​​​ൾ നേ​​​​ര​​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.