സൂപ്പർ കംപ്യൂട്ടറിനെ മറികടന്ന് ഗൂഗിൾ ക്വാണ്ടം ചിപ
ല​ണ്ട​ൻ: “ക്വാ​ണ്ടം ഗൂ​ഗി​ൾ’’ ജ​യി​ച്ചു; സൂ​പ്പ​ർ കം​പ്യൂ​ട്ട​റു​ക​ൾ നാ​ണി​ക്ക​ട്ടെ.ഗൂ​ഗി​ൾ ത​യാ​റാ​ക്കി​യ കം​പ്യൂ​ട്ട​ർ ചി​പ് 200 സെ​ക്ക​ൻ​ഡി​ൽ ന​ട​ത്തി​യ ഒ​രു ക​ണ​ക്കു​കൂ​ട്ട​ൽ ന​ട​ത്താ​ൻ സൂ​പ്പ​ർ കം​പ്യൂ​ട്ട​റു​ക​ൾ പ​തി​നാ​യി​രം വ​ർ​ഷ​മെ​ടു​ക്കും എ​ന്നു ഗൂ​ഗി​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

വ​ഴി​ത്തി​രി​വ് കു​റി​ക്കു​ന്ന ആ​വി​ഷ്കാ​ര​മാ​ണി​തെ​ന്നു ഗൂ​ഗി​ൾ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) സു​ന്ദ​ർ പി​ച്ചൈ പ​റ​ഞ്ഞു.

ക്വാ​ണ്ടം കം​പ്യൂ​ട്ട​റു​ക​ളു​ടെ രം​ഗ​ത്തു ഗൂ​ഗി​ൾ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു എ​ന്നാ​ണു വി​വ​രം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത ഫി​നാ​ൻ​ഷൽ ടൈം​സ് പ​റ​ഞ്ഞ​ത്. നേ​ച്ച​ർ മാ​സി​ക ഈ ​ആ​വി​ഷ്കാ​ര​ത്തി​ന്‍റെ വി​ശ​ദ റി​പ്പോ​ർ​ട്ടും പ​ഠ​ന​വും പ്ര​സി​ദ്ധീ​ക​രി​ച്ചു.


സി​ക്ക​മൂ​ർ എ​ന്നു പേ​രി​ട്ട ഒ​രു 54 ക്വു​ബി​റ്റ് (കം​പ്യൂ​ട്ട​ർ ഭാ​ഷ​യി​ലെ ബി​റ്റി​നു സ​മാ​ന​മാ​യി ക്വാ​ണ്ടം കം​പ്യൂ​ട്ട​റി​ൽ ഉ​ള്ള യൂ​ണി​റ്റ്) പ്രോ​സ​സ​ർ ആ​ണ് ഗൂ​ഗി​ൾ ആ​വി​ഷ്ക​രി​ച്ച​ത്. നി​ർ​മി​ത ബു​ദ്ധി മു​ത​ൽ ക്വാ​ണ്ടം ഭൗ​തി​ക​ശാ​സ്ത്രം വ​രെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഗൂ​ഗി​ളി​ന്‍റെ ഈ ​ആ​വി​ഷ്കാ​ര​ത്തി​നു പ്രാ​ധാ​ന്യ​മു​ണ്ട്.

മൈ​ക്രോ​സോ​ഫ്റ്റ്, ഐ​ബി​എം തു​ട​ങ്ങി​യ ക​ന്പ​നി​ക​ളും ക്വാ​ണ്ടം കം​പ്യൂ​ട്ട​ർ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു ശ്ര​മി​ക്കു​ന്നു​ണ്ട്.