ചാ​റ്റ് ഫീ​ച്ച​ർ തി​രി​കെ​യെ​ത്തി​ക്കാ​ൻ ഫേ​സ്ബു​ക്ക്
സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: ഫേ​​​​സ്​​​​ബു​​​​ക്ക് ആ​​​​പ്പി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ ചാ​​​​റ്റ് ഓ​​​​പ്ഷ​​​​ൻ ക​​​​ന്പ​​​​നി തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. മെ​​​​സ​​​​ഞ്ച​​​​ർ ആ​​​​പ് നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടാ​​​​കും ഫേ​​​​സ്ബു​​​​ക്ക്, ചാ​​​​റ്റ് ഓ​​​​പ്ഷ​​​​ൻ തി​​​​രി​​​​കെ​​​​ക്കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

വാ​​​​ട്സാ​​​​പ്പും ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മും മെ​​​​സ​​​​ഞ്ച​​​​റും സം​​​​യോ​​​​ജി​​​​പ്പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി അ​​​​ടു​​​​ത്തി​​​​ടെ ഫേ​​​​സ്ബു​​​​ക്ക് സ്ഥാ​​​​പ​​​​ക​​​​ൻ മാ​​​​ർ​​​​ക്ക് സ​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗ് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.


ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ ഫേ​​​​സ്ബു​​​​ക്ക് ആ​​​​പ്പി​​​​ലെ ചാ​​​​റ്റിം​​​​ഗ് ഓ​​​​പ്ഷ​​​​ൻ വീണ്ടു​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. നി​​​​ല​​​​വി​​​​ൽ മെ​​​​സ​​​​ഞ്ച​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് യൂ​​​​സ​​​​ർ​​​​മാ​​​​രു​​​​മാ​​​​യി ചാ​​​​റ്റിം​​​​ഗ് സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.