ഷവോമി എംഎെ 9 എക്സ് ഉടനെത്തും
Friday, March 29, 2019 3:48 PM IST
മുംബൈ: ചൈനീസ് സ്മാർട്ഫോണ്‍ നിർമാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ എംഎെ 9 എക്സ് അടുത്തമാസം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ.
ഏറെ ആരാധകരെ നേടിയവയാണ് ഷവോമിയുടെ എംഎെ 9 സീരിസിലെ സ്മാർട്ഫോണുകൾ. അതിനാൽതന്നെ ഈ സീരിസിലെ പുതുമുഖത്തെ അടുത്തറിയാൻ കാത്തിരിക്കുകയാണ് ടെക് ആരാധകർ.
6.4 ഇഞ്ച് ഡിസ്പ്ലെ, ഫിങ്കർപ്രിന്റ് സെൻസർ, സ്നാപ്ഡ്രാഗണ്‍ പ്രോസസർ, 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 32 എംപി സെൽഫി കാമറ, ട്രിപ്പിൾ റിയർ കാമറ(48എംപി, 8എംപി, 13എംപി), 3300 എംഎഎച്ച് ബാറ്ററി, തുടങ്ങിയ ഫീച്ചറുകളുണ്ടെന്നാണ് വിവരം. ഫോണ്‍ ആദ്യം ചൈനീസ് വിപണിയിലായിരിക്കും അവതരിപ്പിക്കുക. വില അറിവായിട്ടില്ല.