സ്വ​ന്തം പു​ര​യി​ടം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ജീ​വി​ത​ത്തി​ന്‍റെ​യും ഉ​ദാ​ത്ത മാ​തൃ​ക​യാ​ക്കി മാ​റ്റു​ക​യാ​ണ് മൂ​ല​മ​റ്റം സ്വ​ദേ​ശി​യാ​യ അ​ഴ​ക​ൻ​പ​റ​ന്പി​ൽ എ.​ടി.​തോ​മ​സ്.

ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് അ​പൂ​ർ​വ ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, ത​ന​തു കാ​ർ​ഷി​ക വി​ള​ക​ൾ, കു​റ്റി​ച്ചെ​ടി​ക​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ലെ​ത്തി​യാ​ൽ പ്ര​കൃ​തി​യു​ടെ ശാ​ന്ത​ത അ​നു​ഭ​വി​ച്ച​റി​യാ​നാ​കും.

ശ​ല​ഭ​ങ്ങ​ളു​ടെ​യും വി​വി​ധ​യി​നം പ​ക്ഷി​ക​ളു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മാ​ണ് ഇ​വി​ടം. ക​ടു​ത്ത വേ​ന​ൽ വ​ന്നാ​ലും ഇ​വി​ടെ ചൂ​ടി​ന്‍റെ കാ​ഠി​ന്യം അ​ൽ​പം പോ​ലു​മി​ല്ല. സു​ഖ​ശീ​ത​ള​മാ​യ കാ​ലാ​വ​സ്ഥ​യും ഇ​ളം​തെ​ന്ന​ലും ഈ ​തോ​ട്ട​ത്തെ വേ​റി​ട്ട​താ​ക്കു​ന്നു.

ഗൃ​ഹ​വൈ​ദ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ദ​ശ​പു​ഷ്പ​ങ്ങ​ൾ, നാ​ട്ടു​വൈ​ദ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ചെ​ടി​ക​ൾ എ​ന്നി​വ​യു​ടെ വി​ള​നി​ല​മാ​ണ് ഈ ​പു​ര​യി​ടം. കു​റ്റി​ച്ചെ​ടി​ക​ളും വ​ള്ളി​ച്ചെ​ടി​ക​ളും ഔ​ഷ​ധ​ച്ചെ​ടി​ക​ളും ന​ട്ടു​പ​രി​പാ​ലി​ച്ചു​വ​രു​ന്നു.

ഇ​തി​നു​പു​റ​മേ ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​യ പ്ലാ​വ്, മാ​വ്, അ​വ​ക്കാ​ഡോ, മ​ങ്കോ​സ്റ്റി​ൻ, സ​പ്പോ​ട്ട, റം​ബു​ട്ടാ​ൻ, മ​ൾ​ബ​റി, പേ​ര, ഇ​ലു​ന്പി, പേ​ര​ചാ​ന്പ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​യ മ​ര​ച്ചീ​നി, മ​ധു​ര​കി​ഴ​ങ്ങ്, കാ​ച്ചി​ൽ, ചേ​ന്പ്, ചേ​ന തു​ട​ങ്ങി​യ​വ​യും കൃ​ഷി​ചെ​യ്യു​ന്നു. സ​മീ​പ​നാ​ളി​ൽ ച​ന്ദ​ന​വും ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


2008-ൽ ​സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച എ.​ടി.​തോ​മ​സ് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​സ്ഥി​തി അ​വ​ബോ​ധ ക്ലാ​സും ന​ൽ​കി​വ​രു​ന്നു​ണ്ട്. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ, പ്രാ​ദേ​ശി​ക ത​ല ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന ക​ർ​മ പ​ദ്ധ​തി, ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ർ ര​ണ്ടാം​ഭാ​ഗം എ​ന്നി​വ​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ്.

സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ വ​ന​മി​ത്ര അ​വാ​ർ​ഡ്, ബം​ഗ​ളൂ​രു സ​രോ​ജി​നി ദാ​മോ​ദ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ജൈ​വ​കൃ​ഷി അ​വാ​ർ​ഡ്, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് എ​ന്നി​വ​യു​ടെ പ്ര​ശ​സ്തി​പ​ത്രം, ജ്വാ​ല അ​വാ​ർ​ഡ് എ​ന്നി​വ​യെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച ബ​ഹു​മ​തി​ക​ളാ​ണ്.