എരിക്ക്
Tuesday, June 3, 2025 1:26 PM IST
കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒൗഷധ സസ്യമാണ് എരിക്ക്. അതു വെള്ളെരിക്ക്, എരിക്ക് എന്നിങ്ങനെ രണ്ടിനമുണ്ട്. അഞ്ചോ ആറോ അടി ഉയരം വരുന്ന കുറ്റിച്ചെടിയാണിത്. അകം വെളുത്തതും വേരുകൾക്ക് ഇളം ചുവപ്പു നിറവുമാണ്. ഇലയിലും തണ്ടിലും പാലുണ്ട്.
വിളഞ്ഞു പാകമായാൽ കായ്കൾ പൊട്ടി പുറത്തുവരും. വർഷത്തിൽ മൂന്നു തവണ ഈ ചെടി പുഷ്പിക്കും. രക്തവാതത്തിന് എരിക്കു കഷായം എണ്ണയോടൊപ്പം പുരട്ടിയാൽ ആശ്വാസം കിട്ടും. വേരു കൊണ്ടുള്ള കഷായം പനിക്കു നല്ലതാണ്.
ഇലനീര് എണ്ണയിൽ തിളപ്പിച്ച് ഉപയോഗിക്കുന്നതു വാതവേദനയ്ക്കു നല്ലതാണ്. ഇലയിൽ എണ്ണപുരട്ടി തീയിൽ ചൂടാക്കി വയ്ക്കുന്നതും ഗുണം ചെയ്യും. വലിയ പരിചരണം ആവശ്യമില്ലാത്ത ചെടിയാണ് എരിക്ക്.