ക​ർ​പ്പൂ​ര​വ​ള്ളി ഇ​നം വാ​ഴ​യ്ക്കു സ​മാ​ന​മാ​ണ് ഉ​ദ​യം വാ​ഴ. ഒ​രു കു​ല​യു​ടെ ശ​രാ​ശ​രി തൂ​ക്കം 35 കി​ലോ​യോ​ളം വ​രും. ന​ട്ട് 15-16 മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാം. സാ​ധാ​ര​ണ ക​ർ​പ്പൂ​ര വ​ള്ളി​യെ​ക്കാ​ൾ 40 ശ​ത​മാ​നം അ​ധി​ക വി​ള​വ് ല​ഭി​ക്കും.

ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി ദേ​ശീ​യ വാ​ഴ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ എ​ൻ​ആ​ർ​സി (നാ​ഷ​ണ​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഫോ​ർ ബ​നാ​ന) വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ് ഉ​ദ​യം വാ​ഴ. ഒ​രു കു​ല​യി​ൽ 13 മു​ത​ൽ 15 പ​ട​ല​യും ഓ​രോ പ​ട​ല​യി​ലും 15-20 പ​ഴ​ങ്ങ​ളും കാ​ണും. ഒ​രു പ​ഴ​ത്തി​ന് 14-16 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ണ്ടാ​കും.


മ​റ്റു​ള്ള​വ​യേ​ക്കാ​ൾ സൂ​ക്ഷി​പ്പ് കാ​ലം കൂ​ടു​ത​ലാ​ണ്. പ​ഴ​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് 30 മു​ത​ൽ 32 ശ​ത​മാ​നം വ​രെ​യു​ണ്ട്. അ​തി​നാ​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ ജ്യൂ​സ്, വൈ​ൻ തു​ട​ങ്ങി​യ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ മി​ക​ച്ച ഇ​ന​മാ​ണ്.