Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
നെല്ലിന് വളപ്രയോഗവും സസ്യസംരക്ഷണവും
Wednesday, August 5, 2020 4:40 PM IST
നെല്ല്
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളില്‍ ഈ മാസം അവസാനത്തോടെ രണ്ടാം മേല്‍വളം നല്‍കുക. കഴിഞ്ഞ മാസം നട്ട പാടങ്ങളില്‍ ചിനപ്പു പൊട്ടുന്ന അവസരത്തില്‍ ആദ്യ മേല്‍വളപ്രയോഗം. വളത്തിന്റെ അളവ് പട്ടികയില്‍ നല്‍കിയിട്ടുണ്ട്. വളം നല്‍കുന്നതിന് ഒരു ദിവസം മുമ്പ് പാടത്തു നിന്നു വെള്ളം വാര്‍ത്തു കളയണം. വളം വിതറിയ ശേഷം കുറഞ്ഞത് 12 മണിക്കൂര്‍ കഴിഞ്ഞു പാടത്ത് വെള്ളം കയറ്റാം. വെള്ളക്കെട്ടുള്ള പാടങ്ങളില്‍ യൂറിയ ലായനിയാക്കി ഇലകളില്‍ തളിച്ചുകൊടുക്കാം. ഇതിനായി 10 ലിറ്റര്‍ വെള്ളത്തില്‍ അര കിലോഗ്രാം പുതിയ യൂറിയ കൊണ്ട് തയാറാക്കിയ ലായനി തളിക്കണം. അതുപോലെ പോളരോഗം സ്ഥിരമായി കാണുന്ന സ്ഥലങ്ങളില്‍ ആകെ നിര്ദേശിച്ചിട്ടുള്ളതിന്റെ പകുതി കൂടി പൊട്ടാഷ് ചേര്‍ത്തു കൊടുക്കണം. വളപ്രയോഗത്തിനു മുമ്പ് കളയെടുപ്പു നടത്തിയിരിക്കണം.
കീടരോഗങ്ങള്ക്കെതിരേ സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കണം. നട്ട പാടങ്ങളില്‍ പ്രത്യേകിച്ച് വൈകി നട്ട പാടങ്ങളില്‍ ഗാളീച്ചയുടെ ഉപദ്രവം കാണാം. ഞാറ്റടി മുതല്‍ കതിര്വരെയുള്ള ഏതു പ്രായത്തിലും ആക്രമണമുണ്ടാകാം. ഞാറിന്റെ പ്രായത്തില്‍ കീടബാധയുണ്ടായാല്‍ ചെടിയുടെ ചുവടുഭാഗം വീര്‍ത്തിരിക്കുന്നതായും കൂടുതല്‍ ചിനപ്പു പൊട്ടുന്നതായും കാണാം. അതു കഴിഞ്ഞാല്‍ നാമ്പിലയ്ക്കു പകരം വെള്ളക്കൂമ്പ് അല്ലെങ്കില്‍ തിരിയുടെ ആകൃതിയില്‍ പൊള്ളയായ കുഴലുകള്‍ കാണും. വയലില്‍ വിളക്കുകെണി സ്ഥാപിക്കുന്നത് ഗാളീച്ചയെ ഒരുപരിധിവരെ ആകര്‍ഷിച്ച് നശിപ്പിക്കും. ഓലചുരുട്ടി, തണ്ടുതുരപ്പന്‍, ശലഭങ്ങള്‍, മുഞ്ഞ, ചാഴി എന്നിവയേയും ഇവ ആകര്‍ഷിച്ചു നശിപ്പിക്കും. കുഴല്‍പുഴുവിന്റെ ആക്രമണം കാണുന്നെങ്കില്‍ വെള്ളം വാര്‍ത്തു കളയണം. വെള്ളം കയറ്റുന്ന തൂമ്പില്‍ അറക്കപ്പൊടിയില്‍ മണ്ണെണ്ണചേര്ത്ത് വയ്ക്കുന്നതും ഇതിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
തണ്ടുതുരപ്പനും ഓലചുരുട്ടിക്കുമെതിരേ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒന്നോ രണ്ടോ ആഴ്ച ഇടവേളയില്‍ ഏക്കറൊന്നിന് രണ്ടു സിസി എന്ന തോതില്‍ കാര്‍ഡു വയ്ക്കുക.
ചിനപ്പു പൊട്ടുന്നതു മുതല്‍ അടിക്കണ പരുവം വരെ പോളരോഗത്തിനും സാധ്യതയുണ്ട്. ഇതിനെതിരേ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം.
പൊക്കാളിപ്പാടങ്ങളില്‍ രണ്ടാം വാരത്തോടെ പറിച്ചു നടീല്‍ നടത്തണം. പറിച്ചു നടുന്നതിനു മുമ്പായി ഏക്കറിന് 200 കി.ഗ്രാം കുമ്മായം ചേര്‍ക്കണം. വിതകഴിഞ്ഞ കുട്ടനാടന്‍ പാടങ്ങളില്‍ നെല്ലിന് 14-22 ദിവസം പ്രായമാകുന്നതുവരെ കളനിയന്ത്രണം നിര്‍ബന്ധം. കളനാശിനി പ്രയോഗിക്കുന്ന പാടങ്ങളില്‍ കളയുടെ ഇനമനുസരിച്ച് വിദഗ്ധരുടെ ശിപാര്‍ശയോടെ മാത്രമേ കള നശീകരണം നടത്താവൂ. ജൂണ്‍ അവസാനം വിതകഴിഞ്ഞ പാടങ്ങളില്‍ 10-15 ദിവസത്തിനുശേഷം അടിവളവും ജൂണ്‍ ആദ്യവാരം വിതകഴിഞ്ഞ പാടങ്ങളില്‍ 30-35 ദിവസത്തിനുശേഷം മേല്‍വളവും പ്രയോഗിക്കണം.
തെങ്ങ്
കഴിഞ്ഞ മാസം വളം ചേര്‍ത്തില്ലെങ്കില്‍ ഈ മാസം വളപ്രയോഗം നടത്തണം. മഴയെ ആശ്രയിച്ച് ശരാശരി നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളില്‍ യൂറിയ, സൂപ്പര്‍ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350 ഗ്രാം, 350-600 ഗ്രാം, 400-650 ഗ്രാം വീതവും ജലസേചിത കൃഷിയുള്ള തോട്ടങ്ങളില്‍ ഇവ യഥാക്രമം 200-270 ഗ്രാം, 275-500 ഗ്രാം, 275-500 ഗ്രാമും നല്‍കണം. കൂമ്പുചീയല്‍, ചെന്നീരൊലിപ്പ് രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണം. കൂമ്പുചീയല്‍ രോഗം വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മഴക്കാലാരംഭത്തില്‍ തന്നെ അന്തര്‍വ്യാപനശേഷിയുള്ള പൊട്ടാസ്യം ഫോസ്ഫണേറ്റ് (അക്കോമിന്‍-40) എന്ന കുമിള്‍നാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കില്‍ ഈ രോഗത്തെ വളരെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിനായി തെങ്ങൊന്നിന് 1.5 മില്ലിലിറ്റര്‍ അക്കോമിന്‍, 300 മില്ലിലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നാമ്പോലയുടെ തൊട്ടടുത്ത ഓലക്കവിളുകളില്‍ മഴയില്ലാത്ത ദിവസങ്ങളില്‍ ഒഴിക്കണം. മേയ്, ജൂണ്‍ മാസത്തില്‍ ആരംഭിച്ച് നവംബര്‍ മാസം വരെ രണ്ടു മാസത്തിലൊരിക്കല്‍ ഈ മരുന്നു പ്രയോഗം നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി 04994 232893 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. കൂമ്പുചീയല്‍ രോഗം വന്നു കഴിഞ്ഞാല്‍ കേടു വന്ന ഭാഗം ചെത്തി മാറ്റി ബോര്‍ഡോ കുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴ കൊള്ളാതെ സംരക്ഷിക്കണം. ചെന്നീരൊലിപ്പുള്ള തെങ്ങുകളില്‍ തടിയില്‍ നിന്നും ചെറുതായി കടുത്ത തവിട്ടു നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതായി കാണാം. ഇങ്ങനെ കാണുന്ന തെങ്ങുകളില്‍ കറ ഒലിക്കുന്ന ഭാഗം മൂര്‍ച്ചയുള്ള ഉളിയോ കത്തിയോ കൊണ്ട് ചെത്തി മാറ്റിയശേഷം ബോര്‍ഡോ കുഴമ്പോ, അഞ്ചു മില്ലിലിറ്റര്‍ കാലിക്സിന്‍ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയോ തേയ്ക്കുക. രണ്ടുദിവസത്തിനുശേഷം കോള്‍ ടാര്‍ പുരട്ടുക.
കുരുമുളക്
വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍ നടുന്നതു തുടരാം. കഴിഞ്ഞ മാസം നട്ടു വളര്‍ന്നുവരുന്ന വള്ളികള്‍ താങ്ങുകാലിനോടു ചേര്‍ത്തു കെട്ടുകയും പടര്‍ത്തുകയും വേണം. കുരുമുളകു തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്ക്കാന് അനുവദിക്കരുത്. നിലവിലുള്ള കൊടികള്‍ക്ക് രാസവളപ്രയോഗം തുടരാം. പൊള്ളുവണ്ടിനെതിരേ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിക്കണം. അതുപോലെ പൊള്ളു രോഗത്തിനെതിരേ ഒരുശതമാനം ബോര്‍ഡോ മിശ്രിതമോ രണ്ടുശതമാനം സ്യൂഡോമോണസോ തളിക്കുക. തണല്‍ ക്രമീകരണവും നടത്തണം. ദ്രുതവാട്ടം നിയന്ത്രിക്കുന്നതിനുള്ള സസ്യസംരക്ഷണമുറകള് തുടരാം. മഴയില്ലാത്തപ്പോള്‍ ഒരു ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചു കൊടുക്കണം. ഗുരുതരമായ രോഗബാധയുള്ള സ്ഥലങ്ങളില്‍ വള്ളികളുടെ ചുവട്ടില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഒഴിച്ചു കൊടുക്കണം.
വാഴ
മഴക്കാലവിളയായി നട്ട് ഒരു മാസം കഴിഞ്ഞ നേന്ത്രന് 65 ഗ്രാം യൂറിയ, 250 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 100 ഗ്രാം പൊട്ടാഷ്, രണ്ടു മാസം കഴിഞ്ഞവയ്ക്ക് 65 ഗ്രാം യൂറിയയും, 100 ഗ്രാം പൊട്ടാഷും നല്‍കുക. നട്ട് രണ്ടു മാസമായ പാളയന്കോടന് ചുവടൊന്നിന് 110, 500,335 ഗ്രാം വീതം യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കാം. നീര്‍വാര്‍ച്ച ഉറപ്പാക്കണം. കളകള്‍ ചെത്തി ചുവട്ടില്‍കൂടി മണ്ണിട്ടു മൂടണം. ഇല കരിച്ചില്‍ കാണുന്നുണ്ടെങ്കില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം. തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണം ശ്രദ്ധിക്കുക.
ഇഞ്ചി, മഞ്ഞള്‍
വളപ്രയോഗം, കളയെടുപ്പ്, നീര്‍വാര്‍ച്ചയ്ക്കുള്ള ക്രമീകരണം, വാരം പിടിപ്പിക്കല്‍, പുതയിടല്‍ മുതലായവ ചെയ്യണം. അവസാനത്തെ വളപ്രയോഗം നടത്താനും സമയമായി. ഇഞ്ചിക്ക് സെന്റൊന്നിന് നട്ട് 90 ദിവസം കഴിഞ്ഞ് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും മഞ്ഞളിന് 250 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും നല്‍കണം. ഇഞ്ചിയുടെ മൂടുചീയല്‍ രോഗവും മഞ്ഞളിന്റെ കടചീയല്‍ രോഗവും തടയാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.
ഏലം
ഒന്നാം തവാരണയില്‍ നിന്ന് ഏലത്തൈകള്‍ രണ്ടാം തവാരണയിലേക്കു പറിച്ചു നടാം. രണ്ടാം തവാരണയിലെ നഷ്ടപ്പെട്ട തൈകള്‍ക്കു പകരം പുതിയ തൈകള്‍ വയ്ക്കണം. കളയെടുക്കലും പുതയിടലും നടത്തണം. മൂടുചീയല്‍, അഴുകല്‍ രോഗങ്ങള്‍ കാണുന്ന തോട്ടങ്ങളില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.
ഗ്രാമ്പൂ, ജാതി
വളപ്രയോഗം തുടരാം. തോട്ടങ്ങളില്‍ നീര്‍വാര്‍ച്ചയും കളനിയന്ത്രണവും ഉറപ്പുവരുത്തുക. കുമിള്‍രോഗം കണ്ടാല്‍ ബോര്‍ഡോ മിശ്രിതം ഉപയോഗിക്കുക.
മാവ്
കഴിഞ്ഞ മാസം നട്ട ഒട്ടു തൈകളുടെ ഒട്ടിച്ച ഭാഗത്തിനു താഴെ മുളയ്ക്കുന്ന ചിനപ്പുകള്‍ നീക്കം ചെയ്യണം. ചില്ലയുണക്കം കാണുന്ന മാവുകളുടെ കേടുവന്ന ഭാഗത്തിനു താഴെവച്ച് മുറിച്ച്, മുറിപ്പാടില്‍ ബോര്‍ഡോ കുഴമ്പ് തേക്കുക.
കൈതച്ചക്ക
കളയെടുക്കല്‍ തുടരുക. ഇലകളില്‍ അഴുകല്‍ രോഗം കണ്ടാല്‍ ബോര്‍ഡോ മിശ്രിതം തളിക്കുക. കൃഷി സംബന്ധിച്ച് സംശയങ്ങള്‍ക്ക് വാഴക്കുളം പൈനാപ്പിള്‍ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍-0485 2260832.
കശുമാവ്
ഒട്ടുതൈകളുടെ ഒട്ടു ഭാഗത്തിനു താഴെനിന്നു മുളച്ചുവരുന്ന ചിനപ്പുകള്‍ മുറിച്ചു കളയുക. ചില്ലുണക്കം കണ്ടാല്‍ കൊമ്പില്‍ നിറവ്യത്യാസം വന്നതിന് തൊട്ടു താഴെവച്ച് മുറിക്കുക.
കിഴങ്ങുവര്‍ഗങ്ങള്‍
രണ്ടു മാസം പ്രായമായ മരച്ചീനിക്ക് കളകള്‍ നീക്കി വളം ചേര്‍ത്ത് മണ്ണ് കൂനകളില്‍ കൂട്ടാം. സെന്റിന് 220 ഗ്രാം യൂറിയയും 170 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ചേനയ്ക്ക് നട്ട് 65 ദിവസമാകുമ്പോള്‍ കളകള്‍ നീക്കി സെന്റൊന്നിന് 350 ഗ്രാം യൂറിയയും 340 ഗ്രാം പൊട്ടാഷും ചേര്‍ത്തുകൊടുക്കുക. മേയില്‍ നട്ട കാച്ചിലിനും ഇപ്രകാരം വളം ചേര്‍ക്കുക. ചേമ്പിന് 350 ഗ്രാം യൂറിയയും 340 ഗ്രാം പൊട്ടാഷും ചേര്‍ക്കുക.
സി.എസ്. അനിത
കൃഷി ഓഫീസര്‍, കൃഷി ഡയറക്ടറേറ്റ്, തിരുവനന്തപുരം.
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ

Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top