Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
Saturday, March 23, 2024 3:05 PM IST
രേഷ്മ രാധാകൃഷ്ണൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷക, ഔഷധ ഗുണങ്ങളാൽ സന്പുഷ്ടവുമാണു കൂണുകൾ. മനുഷ്യന് ആവശ്യമായ പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതു ലവണങ്ങൾ തുടങ്ങിയവയെല്ലാം കൂണിൽ ധാരാളമായുണ്ട്.
അന്നജവും കൊഴുപ്പും കുറവാണെന്ന് മാത്രമല്ല കൊളസ്ട്രോൾ തീരെയില്ല താനും. കേരളത്തിന്റെ കാലാവസ്ഥയിൽ എക്കാലവും ആദായകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന കൂണ് ഇനമാണ് ചിപ്പിക്കൂണ്‍.
ചിപ്പിയുടെ ആകൃതിയുള്ള ഇവ പ്ലൂറോട്ടസ് ജനുസിൽ ഉൾപ്പെടും. പ്ലൂറോട്ടസ് ഫ്ളോറിഡ, പ്ലൂറോട്ടസ് സാജർകാജു, പ്ലൂറോട്ടസ് ഇയോസ് എന്നിവ ഭക്ഷ്യയോഗ്യമായ ചിപ്പിക്കൂണ്‍ ഇനങ്ങളാണ്.
കൂണ് കൃഷിക്കു സ്ഥലപരിമിതി പ്രശ്നമല്ല. ഗാർഹിക ആവശ്യങ്ങൾക്കു വേണ്ടിയാണെങ്കിൽ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തതും വൃത്തിയുള്ളതുമായ മുറികൾ കൃഷിക്കായി ഉപയോഗിക്കാം. വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിക്ക് രണ്ടു മുറികളുള്ള കൂണ് ശാല വേണം.
കായിക വളർച്ച ഘട്ടത്തിൽ സ്പോണ് റണ്ണിംഗ് മുറിയിലും വിളവെടുപ്പ് ഘട്ടത്തിൽ ക്രോപ്പിംഗ് മുറിയിലും കൂണ് തടങ്ങൾ സൂക്ഷിക്കുക. കൂണ് ശാലയിൽ നല്ല ഈർപ്പവും വായു സഞ്ചാരവും ഉറപ്പാക്കണം.
കൂണ്‍ശാലയിൽ തണുപ്പ് നിലനിർത്താൻ തറയിൽ മണൽ നിരത്തി ദിവസേന രണ്ടു നേരം നനച്ചാൽ മതിയാകും. അല്ലെങ്കിൽ വൃത്തിയുള്ള ചാക്ക് വിരിച്ചും നനക്കാം. സ്പോണ് റണ്ണിംഗ് മുറിയിൽ അല്പം പോലും സൂര്യപ്രകാശം പതിയരുത്.
ഇതു കൂണിന്റെ പ്രാരംഭ വളർച്ച (സ്പോണ് റണ്ണിംഗ്) വേഗത്തിലാക്കും. ക്രോപ്പിംഗ് മുറിയിലും സൂര്യപ്രകാശം നേരിട്ട് കയറാൻ പാടില്ല. അധികമായി സൂര്യപ്രകാശം പതിക്കുന്നത് കൂണുകൾക്ക് നിറവ്യത്യാസം ഉണ്ടാക്കാൻ കാരണമാകും.
കൃഷിക്ക് ആവശ്യമായ ഘടകങ്ങൾ
കൂണ് വിത്ത് (സ്പോണ്), കൂണ് വളർത്താൻ ആവശ്യമായ മാധ്യമം, പോളിത്തീൻ കവർ, അണുനശീകരണ ലായനി (ഡെറ്റോൾ/ 2% ഫോർമാലിൻ), ചരട്, സൂചി തുടങ്ങിയവയാണു കൂണ് കൃഷിക്ക് ആവശ്യമായ പ്രധാന ഘടകങ്ങൾ.
കീട രോഗ ബാധകളില്ലാത്തതും കൃത്യമായ മൂപ്പെത്തിയതുമായ സ്പോണ് ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. കൂണ് വളർത്താനുള്ള മാധ്യമമായി വൈക്കോൽ, റബ്ബറിന്റെ അറക്കപ്പൊടി, വാഴപ്പോള എന്നിവയൊക്കെ ഉപയോഗിക്കാം.
എന്നിരുന്നാലും സാധാരണയായി വൈക്കോൽ ധാരാളമായി ഉപയോഗിച്ചുവരുന്നു. നല്ല നീളവും കട്ടിയും സ്വർണ നിറമുള്ളതും ഒരു വർഷത്തിലധികം പഴക്കം ഇല്ലാത്തതുമായ വൈക്കോലാണ് ഉത്തമം.
കൂണ് കൃഷിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും അണുവിമുക്തമാക്കിയശേഷം മാത്രം ഉപയോഗിക്കുക. അതോടൊപ്പം കൂണ് ശാലയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.
വൈക്കോൽ അണു നശീകരണം
കൃഷിക്കായി തെരഞ്ഞെടുത്ത മാധ്യമവും (വൈക്കോൽ) അണുവിമുക്തമായിരിക്കണം. ഇതിനായി 10 മുതൽ 12 മണിക്കൂർ വൈക്കോൽ ശുദ്ധജലത്തിൽ കുതിർത്ത് ഒരു മണിക്കൂർ നേരം ആവിയിൽ പുഴുങ്ങുകയോ അര മണിക്കൂർ നേരം വെള്ളത്തിൽ തിളപ്പിക്കുകയോ ചെയ്യണം.
അല്ലെങ്കിൽ 10 ലിറ്റർ ശുദ്ധജലത്തിൽ 750 മില്ലി ഗ്രാം ബവിസ്റ്റിൻ, 5 മില്ലി ലിറ്റർ ഫോർമാലിൻ എന്നിവ ചേർത്ത് യോജിപ്പിക്കണം. ഇതിൽ 10- 12 മണിക്കൂർ വൈക്കോൽ മുക്കി വച്ചും അണുവിമുക്തമാക്കാം. ഇങ്ങനെ പാകപ്പെടുത്തിയ വൈക്കോൽ വെള്ളത്തിൽ നിന്ന് വാർത്ത് എടുത്ത് അണുനശീകരണം നടത്തിയ പ്രതലത്തിൽ വിരിച്ച് ഉണക്കണം.
വൈക്കോൽ കൈയിൽ എടുത്ത് പിഴിയുന്പോൾ നനവ് ഉണ്ടാവണം എന്നാൽ അല്പം പോലും വെള്ളം ഊർന്ന് വരരുത്. ഈ അവസ്ഥയാണ് കൂണ് തടം ഉണ്ടാക്കാൻ അനുയോജ്യം.
കൂണ് തടം നിർമാണവും പരിപാലനവും
കൂണ് തടം നിർമാണത്തിന് മുന്‍പായി കൈ ഡെറ്റോൾ ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. 30 സെന്റി മീറ്റർ വീതിയും 60 സെന്റിമീറ്റർ നീളവും 150-200 ഗേജ് കട്ടിയുമുള്ള പോളിത്തീൻ കവർ/ ട്യൂബ് കവറുകളാണ് കൃഷിക്ക് ഉപയോ ഗിക്കുന്നത്.
കവറിന്റെ അടിഭാഗം ഒരു ചരട് ഉപയോഗിച്ച് കെട്ടി വയ്ക്കണം. ഇത് കൂണ് തടത്തിന് വൃത്താകൃതി നൽകും. അതോടൊപ്പം അണുവിമു ക്തമാക്കിയ സൂചി ഉപയോഗിച്ചു കവറിന് ചുറ്റും ഏതാനും സുഷിരങ്ങൾ ഇടുക.
അണുനശീകരണം നടത്തിയ വൈക്കോൽ 7-8 സെന്റിമീറ്റർ കനമുള്ള ചുമ്മാടുകളാക്കി കവറിൽ നിറയ്ക്കണം. പിന്നീട് വൈക്കോലിന് മുളകിലായി കവറിന്റെ വശങ്ങളിലൂടെ 20-25 ഗ്രാം (ഒരു പിടി)കൂണ് വിത്ത് വിതറാം.
വീണ്ടും അടുത്ത അട്ടി വൈക്കോൽ കവറിൽ നിറച്ച് നന്നായി അമർത്തി മേൽ പറഞ്ഞ രീതിയിൽ കൂണ് വിത്തിടുക. ഇപ്രകാരം നാലോ അഞ്ചോ അട്ടി വൈക്കോലും കൂണ് വിത്തും നിറയ്ക്കുക. അവസാന അട്ടി വൈക്കോലിന്റെ മുകളിൽ മുഴുവൻ വീഴുന്ന വിധം കൂണ് വിത്ത് വിതറുക.
അതിനുശേഷം കൂണ് തടം നന്നായി അമർത്തി ഒരു ചരടുപയോഗിച്ചു കെട്ടി സ്പോണ് റണ്ണിംഗ് മുറിയിൽ തൂക്കി യിടുക. 10 മുതൽ 14 ദിവസത്തിനുള്ളിൽ കൂണ് തടം മുഴുവൻ കൂണ് തന്തുക്കൾ വളർന്നു വെളുത്ത നിറമാകും.
ഇതാണു കായിക വളർച്ച ഘട്ടം അഥവാ സ്പോണ് റണ്ണിംഗ്. ഈ ഘട്ടത്തിൽ കൂണ് തടത്തിന്റെ കവറുകൾ കീറി മാറ്റുകയോ ഒരിഞ്ച് നീളത്തിൽ തടത്തിനു ചുറ്റും കീറലു കൾ ഉണ്ടാ ക്കുകയോ ചെയ്യുക.
അതിനുശേഷം കൂണ് തടം വിള വെടുപ്പ് മുറിയിലേക്ക് (ക്രോപ്പിംഗ് മുറി) മാറ്റാം. നിറവ്യത്യാ സമുള്ള കൂണ് തടങ്ങൾ കൂണ് ശാലയിൽ നിന്ന് ഒഴിവാക്കാനും മറക്കരുത്.
വിളവെടുപ്പ്
വിളവെടുപ്പ് മുറിയിലേക്കു മാറ്റിയ കൂണ് തടത്തിൽ ദിവസേന രണ്ടു നേരം മിതമായി വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. എന്നാൽ അധികം ഈർപ്പം ഉണ്ടാകാൻ പാടില്ല. 3-4 ദിവസത്തിനുള്ളിൽ കൂണ് മുകുളങ്ങൾ പ്രത്യക്ഷപ്പെടും.
അവ നന്നായി വിടർന്നു വരുന്പോൾ ആദ്യ വിളവെടുപ്പ് നടത്താം. കൂണുകളിൽ നിന്ന് സ്പോറുകൾ പറക്കുന്നതിനു മുന്‍പായി വിളവെടുക്കാൻ ശ്രദ്ധിക്കുക. ആദ്യ വിളവെടുപ്പ് കഴിഞ്ഞ് കൂണ് തടം അതേ കാലാവസ്ഥയിൽ തന്നെ നനച്ചു സൂക്ഷിക്കുക.
ഒരാഴ്ചക്കു ശേഷം രണ്ടാം വിളവെടുപ്പും വീണ്ടും ഒരാഴ്ച കഴിയുന്പോൾ മൂന്നാം വിളവെടുപ്പും നടത്താം. മൂന്ന് വിളവെടുപ്പിലൂടെ ഏകദേശം 800-1000 ഗ്രാം കൂണ് ഒരു തടത്തിൽ നിന്നു ലഭിക്കും. അവശേ ഷിക്കുന്ന കൂണ് തടം നശിപ്പിക്കു കയോ കന്പോസ്റ്റ് കുഴിയിൽ നിക്ഷേ പിക്കുകയോ ചെയ്യാം.
സാധാരണ അന്തരീക്ഷ താപനില യിൽ ഒരു ദിവസം വരെയും റഫ്രിജറേറ്ററിൽ 2 മുതൽ 4 ദിവസം വരെയും കൂണ് സൂക്ഷിക്കാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്പോൾ സുഷിരങ്ങളിട്ട ചെറിയ കവറുകളിലാക്കി കൂണ് വിപണനം ചെയ്യാം. 200 ഗ്രാം ചിപ്പിക്കൂണിന് 60 മുതൽ 80 രൂപ വരെയാണ് മാർക്കറ്റ് വില.
സംസ്കരണം
മരവിപ്പിച്ചു സൂക്ഷിക്കൽ, ഉണക്കി സൂക്ഷിക്കൽ, ടിന്നിലടച്ചു സൂക്ഷിക്കൽ തുടങ്ങി നിരവധി സംസ്കരണ മാർഗങ്ങളിലൂടെ കൂണ് കേടാകാതെ സൂക്ഷിക്കാം. കൂണ് മരവിപ്പിച്ച് (5ത്ഥഇ) രണ്ടാഴ്ച വരെയും ഉണക്കി (2-4% ജലാംശം) 4 മാസം വരെയും സൂക്ഷിക്കാം.
കൂടുതൽ ലാഭം ലഭിക്കാൻ കൂണ് അച്ചാർ, കെച്ചപ്പ്, ചിപ്സ്, ബിസ്കറ്റ് തുടങ്ങിയ മുല്യവർധിത ഉത്പന്നങ്ങളും തയാറാക്കാവുന്നതാണ്. കൂണ് ഉപയോഗിച്ച് തയാറാക്കാവുന്ന രുചിക്കൂട്ടുകളും നിരവധിയാണ്. കൂണ് മസാല, കട്ലറ്റ്, ഓംലറ്റ്, തോരൻ, കുറുമ, സൂപ്പ്, സ്റ്റൂ ഇങ്ങനെ നിരവധി കൂണ് വിഭവങ്ങൾ തന്നെയുണ്ട്.
ഫോണ്‍ : 8129084996
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ

Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top