Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഔഷധസുഗന്ധം പരത്തും കല്യാണസൗഗന്ധികം
വൈറലായി കുറുമാല്‍ക്കുന്നിലെ ആയുര്‍ജാക്ക്...
വിളകള്‍ക്ക് ഇനി ക്യാപ്സ്യൂള്‍ ചികിത്സ
പ്രകൃതിയില്‍ അലിഞ്ഞ് ഒരു അന്താരാഷ്ട്ര നി...
ഓമനപ്പക്ഷികള്‍ക്ക് എഗ്ഫുഡ് വിരുന്ന്
കൃഷിയെ സഹായിക്കുന്ന സൂക്ഷ്മാണുക്കള്‍
വനമേഖലയിലെ കൃഷി ആസൂത്രണം
തിരിച്ചറിയുക, ഇടുക്കിയിലെ ജൈവ തേനിന്റെ ഉ...
പണമുണ്ടോ? പാട്ടത്തിന്പുത്തന് കൃഷിജീവനം
Previous
Next
Karshakan
അരയന്നഭംഗിയുമായി വാത്തകള്‍
പ്രണയദൂതുമായി പോകുന്ന നളന്റെ പ്രിയ ഹംസം പോലെ, മാനസ സരോവറില്‍ നീരാടുന്ന അരയന്നങ്ങളെപ്പോലെ നീല ജലാശയത്തില്‍ നീന്തിത്തുടിക്കുന്നുവെന്ന് കവി പാടിയ അരയന്ന ഭംഗി ചിറകിലേറ്റുന്ന ഓമനപ്പക്ഷികളാണ് വാത്തകള്‍. സമയവും സ്ഥലവും അറിവും ഉപയോഗിച്ച് വാത്തകളെ പരിപാലിച്ച് കുഞ്ഞുങ്ങളെ എത്ര വേണമെങ്കിലും വിരയിച്ചിറക്കൂ. കേരളത്തില്‍ വിപണി റെഡി, ഉറപ്പ്. മറ്റൊരു പക്ഷിക്കും ലഭിക്കാത്ത വിപണി മൂല്യം വാത്തകള്‍ക്ക് നല്‍കുന്നത് അവയുടെ ആകര്‍ഷണീയതയും ലഭ്യതക്കുറവുമാണ്.
മുട്ട, മാംസം, തൂവല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വാത്തകളെ വളര് ത്താം. കാവല്‍ ജോലിയും നിര്‍വഹിക്കാന്‍ ഇവരെ ഉപയോഗിക്കാറുണ്ട്. എങ്കിലും മുറ്റത്തും കുളത്തിലും ഉദ്യാനത്തിലും രമണീയത കൊണ്ടുവരുന്ന അലങ്കാരക്കൂട്ടങ്ങളായിട്ടാണ് ഇവരുടെ വിപണി സാധ്യത. തൂവെള്ള തൂവലും, ഓറഞ്ച് നിറമാര്‍ന്ന ചുണ്ടും, കാലുകളുമാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രധാന ഇനത്തിന്റെ പ്രത്യേകത. പ്രജനനമാണ് വാത്തകളുടെ പരിചരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ചെറിയ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി, അവയില്‍ നിന്നും പ്രജനന സ്റ്റോക്കിനെ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഒരാണിന് മൂന്നു പെണ്ണ്. വലുപ്പം കുറഞ്ഞ ഇനങ്ങളില്‍ അഞ്ച് പെണ്ണുവരെയാകാം. പരസ്പരം അറിഞ്ഞ് പരിചിതരായിട്ടേ ഇവര്‍ ഇണ ചേരൂ. അതിനാല്‍ പ്രജനനത്തിനുള്ളവയെ പ്രജനന സീസണിന് ഒരു മാസം മുമ്പെങ്കിലും ഒരുമിച്ചിട്ടു വളര്‍ത്തണം.
പകല്‍ സമയം തുറന്നുവിട്ട് വൈകുന്നേരം കൂട്ടില്‍ പാര്‍പ്പിക്കുന്ന രീതിയാണ് സാധാരണ അവലംബിക്കുന്നത്. വൃത്തിയും, വെടിപ്പുമുള്ള കൂടുകള്‍ ഇഷ്ടപ്പെടുന്നവരാണ് വാത്തകള്‍. നല്ല വായു സഞ്ചാരം ഉറപ്പാക്കുന്ന കൂട്ടില്‍ നാലിഞ്ച് കനത്തില്‍ ലിറ്റര്‍ വിരിക്കാം. പക്ഷേ ലിറ്ററില്‍ അഥവാ വിരിയില്‍ ഈര്‍പ്പം പാടില്ല. സ്വാഭാവിക ശത്രുക്കളായ പെരുച്ചാഴി, പട്ടി എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കണം. രാത്രിയില്‍ ധാരാളം വെള്ളം കുടിക്കുമെന്നതിനാല്‍ അതിനുള്ള ശുദ്ധജലം ആവശ്യമനുസരിച്ച് ലഭിക്കാന്‍ സൗകര്യമുണ്ടാകണം. പ്രജനന സീസണില്‍ മുട്ടയിടുന്നതിനുള്ള അറകള്‍ നല്‍കേണ്ടത് ഏറെ ആവശ്യമാണ്. 75 ഃ 50 ഃ 25 സെന്റീമീറ്റര്‍ അളവില്‍ മൂന്നു പെണ്വാത്തകള്ക്ക് ഒരെണ്ണം എന്ന നിലയില്‍ നല്‍കാം. ഇതില്‍ വൈക്കോല്‍ നിറച്ചു വയ്ക്കുക.
വാത്തകളുടെ പരിപാലനത്തില്‍ ഏറ്റവും വലിയ വെല്ലുവിളി പെണ്വാത്തകളുടെ അടയിരിക്കലും മുട്ടവിരിയിക്കലുമാണ്. ആറുമാസമാകുന്നതോടെ മുട്ടയിട്ടു തുടങ്ങുമെങ്കിലും ആണുങ്ങള് മൂന്നു വയസു കഴിയുമ്പോഴും, പെണ്ണുങ്ങള് ഒരു വ യസു കഴിഞ്ഞും ഇണ ചേര്‍ന്ന് കിട്ടുന്ന മുട്ടകളാണ് വിരിയിക്കാ ന് ഉത്തമം. ഒരു സീസണില്‍ പരമാവധി 30 മുട്ടകള്‍ ലഭിക്കും. 140 ഗ്രാമോളം തൂക്കം വരുന്ന മുട്ടകളാണിവ. രാത്രി ഒമ്പതിനും രാവിലെ അഞ്ചിനുമിടയിലാണ് മുട്ടയിടുന്ന സമയം. പകല്‍സമയത്തും മുട്ടകളിടാം. അതുകൊണ്ട് ദിവസവും ഒരു നേരമെങ്കിലും മുട്ടകള്‍ ശേഖരിക്കണം. 12-20 ഡിഗ്രി സെല്‍ഷ്യസില്‍ പത്തു ദിവസം കേടു കൂടാതെ സൂക്ഷിക്കാം. ഓര്‍ക്കുക നമ്മുടെ ഫ്രിഡ്ജിലെ ഊഷ്മാവ് ഇതിലും താഴെയായതിനാല്‍ അടവയ്ക്കാനുള്ള മുട്ടകള്‍ ഫ്രിഡിജില്‍ വയ്ക്കരുത്. മുട്ടകള്‍ കൂറേക്കാലം നിശ്ചലമായി വയ്ക്കുന്നതും നല്ലതല്ല. അതിനാല്‍ മുട്ടയുടെ വായു അറ സ്ഥിതി ചെയ്യുന്ന ഭാഗം (വ്യാസം കൂടിയ വശം) അല്‍പ്പം മുകളിലേക്കു വരുന്ന രീതിയില്‍ തിരശ്ചീനമായി മുട്ടകള്‍ സൂക്ഷിക്കണം. ദിവസവും അനക്കി വയ്ക്കുന്നത് മുട്ട വിരിയല്‍ എളുപ്പമാക്കും. വാത്തകള്‍ അടയിരിക്കും. ഇന്‍ക്യുബേറ്ററാണ് ഉപയോഗിക്കുന്നതെങ്കില്‍ താറാവിന്റെ മുട്ട വിരിയിക്കുന്ന രീതിയിലുള്ള ക്രമീകരണം വേണം. ശരാശരി 30 ദിവസമാണ് മുട്ട വിരിയാന്‍ വേണ്ടത്. ഒരു പെണ്‍വാത്ത 12-14 മുട്ടകള്‍ക്ക് അടയിരിക്കും. കോഴി, പറക്കും താറാവ് (മസ്ക്കോവി), താറാവ്, ടര്‍ക്കി എന്നിവയെ അടയിരുത്താന്‍ ഉപയോഗിക്കുന്നവരുണ്ട്. 4-5 മുട്ടകളെ വിരിയിക്കാന്‍ കോഴികളെ ഉപയോഗിക്കാം. മുട്ടകള്‍ക്ക് വലുപ്പം കൂടുതലായതിനാല്‍ ദിവസവും അനക്കി വെച്ചുകൊണ്ടിരിക്കണമെന്നുമാത്രം.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ കൃത്രിമ ചൂട് നല്കി വളര്‍ത്തണം. ആദ്യ ദിവസം തന്നെ തീറ്റ തിന്നു തുടങ്ങും. ആദ്യത്തെ മൂന്നാഴ്ചക്കാലം പ്രത്യേകം ശ്രദ്ധ വേണം. ആദ്യ ത്തെ ആഴ്ച ബ്രൂഡറില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയും, ഉചിതമായ ചൂടും നല്‍കണം. വെള്ളവും ക്രമീകരിക്കണം. മൃദുവായ പുല്ല് അരിഞ്ഞു നല്‍കാം. രണ്ടാമത്തെ ആഴ്ച കൂടുതല്‍ കൃത്രിമമായി ചൂട് നല്‍കേണ്ടി വരാറില്ല. മൂന്നാഴ്ച മുതല്‍ കൂടിനു വെളിയില്‍ വിടാം. ഗ്രോവര്‍ തീറ്റ നല്കിത്തുടങ്ങാം. വിപണിയില്‍ നിന്നും തീറ്റ വാങ്ങാതെ അരിത്തവിട്, അരി നുറുക്ക്, സോയ, ചോളം, വേവിച്ച മത്സ്യം ഇവയൊക്കെ ലഭ്യതയനുസരിച്ച് നല്‍കാം. പ്രജനനത്തിനായുള്ള വാത്തകള്‍ക്ക് മുട്ടക്കോഴിക്കായുള്ള തീറ്റ നല്‍കാം. മുട്ടയിടുന്നവയ്ക്ക് കക്കയുടെ തോട് പൊടിച്ചു നല്‍കാം. അടുക്കളാവശിഷ്ടങ്ങളും നല്‍കാവുന്നതാണ്.
സസ്യാഹാരികളായ വാത്തകളുടെ പ്രധാന ഭക്ഷണം പച്ചപ്പുല്ലാണ്. മേഞ്ഞുനടക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. മൃദുവായ പുല്ലും, കുറ്റിച്ചെടികളും ഏറെ പ്രിയം. വിറ്റാമിനുകള്‍, മാംസ്യം, ധാതുലവണങ്ങള്‍ എന്നിവ തീറ്റയില്‍ ചേര്‍ക്കാം. ജലപക്ഷികളാണ് വാത്തകള്‍. എന്നാലും കുളവും, വലിയ ജലാശയങ്ങളും വേണമെന്നില്ല. ഒരു ടാങ്കില്‍ തലമുങ്ങി നിവരുന്നതിനാവശ്യമായ ജലം ലഭ്യമാക്കിയാല്‍ മതി. ഇണ ചേരലും, പ്രത്യുത്പാദനവും മെച്ചപ്പെടുത്താന്‍ ജലസാന്നിധ്യം സഹായിക്കും. വിരിഞ്ഞിറങ്ങുന്ന സമയത്ത് ലൈംഗികാവയവങ്ങളില്‍ വിദഗ്ധ പരിശോധന നടത്തിയാല്‍ ആണ് പെണ് വ്യത്യാസം അറിയാന്‍ കഴിയും. ശരീര വലിപ്പം, സ്വരം, പെരുമാറ്റം എന്നിവ പിന്നീട് സഹായിക്കും. പെണ് വാത്തകള്‍ പൊതുവേ പതിഞ്ഞ സ്വരക്കാരാകുമ്പോള് ആണുങ്ങള് വലിയ ശബ്ദക്കാരാണ്.
രോഗപ്രതിരോധശേഷിയില്‍ മുമ്പന്മാരാണ് വാത്തകള്‍. നല്ല പരിചരണം രോഗം അകറ്റുന്നു. സാല്‍മണെല്ലോസിസ്, കോ ക്സീഡിയോസിസ് തുടങ്ങിയ രോഗങ്ങള്‍, വിരബാധ ഇവയുണ്ടാകും. പച്ചമീന്‍, ചോറ് ഇവ സ്ഥിരമായി കൂടിയ അളവില്‍ നല്‍കുന്നവയ്ക്ക് വിറ്റാമിന്‍ ബി1 (തയാമിന്‍) കുറവ് വന്ന് കഴുത്തിലെ നാഡികളും, മാംസപേശികളും തളര്‍ന്ന് രണ്ടുകാലില്‍ നില്‍ക്കാതെ മാനത്തുനോക്കി നിന്ന് വീഴാം. തയാമിന്‍ മരുന്നുകള്‍ നല്‍കണം. ആയുസിലും മുന്‍പിലാണ് വാത്തകള്‍. 12-14 വയസുവരെ ഇണ ചേര്‍ക്കാം. ബുദ്ധിശക്തിയുള്ള വാത്തകളുടെ ആക്രമണ സ്വഭാവത്തെ പരിപോഷിപ്പിച്ച് കാവല്‍ക്കാരനായി ഉപയോഗിക്കുന്നവരുമുണ്ട്. ഒരു കാര്യം തീര്‍ച്ച ഏറെ ആവശ്യക്കാരുണ്ടായിട്ടും വിപണിയില്‍ കുഞ്ഞുങ്ങളെ ലഭിക്കാനില്ലായെന്നത് ഇവരുടെ തൊഴി ല്‍ സംരംഭ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഡോ. സാബിന് ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍
വെറ്ററിനറി കോളജ്, മണ്ണുത്തി
ഫോണ്‍- 9446203839,
Email-
[email protected]
ഔഷധസുഗന്ധം പരത്തും കല്യാണസൗഗന്ധികം
പറയാനും പാടാനും നൂറുനാവ്, എന്നാല്‍ അത്ര യും സ്നേഹവും താത്പര്യവും പലര്‍ക്കും സുന്ദരസുഗന്ധിയായ കല്യാണസൗഗന്ധികത്തോടുണ്ട് എ
വൈറലായി കുറുമാല്‍ക്കുന്നിലെ ആയുര്‍ജാക്ക്
റബര്‍ വെട്ടി മറ്റുവിളകള്‍ കൃഷി ചെയ്യണമെന്ന പി.സി. ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. പി.സി.ജോര്‍ജ് ചിന്
വിളകള്‍ക്ക് ഇനി ക്യാപ്സ്യൂള്‍ ചികിത്സ
ചെടികളെ സംരക്ഷിക്കാനും വളര്‍ത്താനും ഇനി ക്യാപ്സ്യൂള്‍ ചികിത്സ. വളങ്ങളും ജൈവകീടനാശിനികളുമെല്ലാം ചാക്കിലാക്കി കൊണ്ടുവരേണ്
പ്രകൃതിയില്‍ അലിഞ്ഞ് ഒരു അന്താരാഷ്ട്ര നിക്ഷേപം
ഫാം ടൂറിസത്തില്‍ നിക്ഷേപിക്കാം ഹോളിഡേയും വരുമാനവും, ഐറിഷ് ഗ്രൂപ്പ് ഹരിതവനത്തോട് ചേര്‍ന്ന് ഫാം ടൂറിസം രംഗത്തേക്ക്
ഓമനപ്പക്ഷികള്‍ക്ക് എഗ്ഫുഡ് വിരുന്ന്
എന്നും തങ്ങളുടെ ഓമനപ്പക്ഷികള്‍ക്ക് വിരുന്നൊരുക്കാന്‍ ആഗ്രഹിക്കുന്നവരാണ് പക്ഷിപ്രേമികള്‍. പക്ഷികളുടെ തീറ്റക്രമത്തില്‍ 'എഗ
കൃഷിയെ സഹായിക്കുന്ന സൂക്ഷ്മാണുക്കള്‍
അവശിഷ്ട വിഷങ്ങളില്ലാത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭിക്കുന്നതിന് ജൈവ-ജീവാണു വളങ്ങളും കീടനാശിനികളുമാണ് ഉത്തമം. ജീവാണു വളങ്ങള
വനമേഖലയിലെ കൃഷി ആസൂത്രണം
കേരളത്തില്‍ ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളുടേയും കിഴക്കേ അതിര് പശ്ചിമഘട്ട മലകളിലെ നിത്യഹരിത വനങ്ങളാണ്. കേരളത്തിന്റെ ഭൂവിസ
തിരിച്ചറിയുക, ഇടുക്കിയിലെ ജൈവ തേനിന്റെ ഉറവിടം
പശ്ചിമഘട്ടത്തിലെ ഏറ്റവും സുന്ദരമായ പ്രദേശമാണ് ഇടുക്കി. മലനിരകളാലും ജൈവവൈവിധ്യത്താലും സമ്പുഷ്ടമായ ഈ പ്രദേശം വൈവിധ്യമാര്‍ന
പണമുണ്ടോ? പാട്ടത്തിന്പുത്തന് കൃഷിജീവനം
ആഴ്ചാവസാനം മാത്രം ഒരു രസത്തിനുവേണ്ടി നഗരപ്രാന്ത ത്തിലെ 'സ്വന്തം' കൃഷിയിടത്തില്‍ അല്പനേരം, വിളകളെ പരിചരിച്ച് കുറച്ചു ദിവ
നിരപ്പേല്‍ ഒരുക്കുന്ന മള്‍ട്ടിപ്പിള്‍ വിപ്ലവം
ഒരു തൈ നടുക.., പരിപാലിക്കുക...വളര്‍ന്നു വലുതാകുമ്പോള്‍ ആ ഒറ്റ മരത്തില്‍നിന്ന് വിവിധ രുചിയിലും വലുപ്പത്തിലുമുള്ള ഫലങ്ങള്‍
കുരുമുളക് കൃഷിയുടെ വിയറ്റ്നാം പാഠങ്ങള്‍
ലോക കുരുമുളക് ഭൂപടത്തില്‍ വിയറ്റ്നാം താര തമ്യേന നവാഗതരാണ്. എന്നാല്‍ ഇന്ന് ലോകത്ത് കുരുമുളക് ഉത്പാദനത്തിലും കയറ്റുമതിയില
ഒരു നെല്ലും ഒരു ചേനയും
ആനക്കാര്യത്തിനിടയ്ക്ക് ഒരു ചേനക്കാര്യം, പറഞ്ഞു പഴകിയ ഒരു മൊഴിയാണ്. പക്ഷേ ഇത് ആനക്കാര്യം പോലത്തെ ഒരു ചേനക്കാര്യമാണ്. പാലക
കേരളത്തിന്റെ സ്വന്തം കുടംപുളി
കേരളത്തിന്റെ സുഗന്ധവ്യഞ്ജനവിളകളില്‍ വേറിട്ട സവിശേഷതകളുള്ള വിളയാണ് കുടംപുളി. പിണര്‍ പുളി, വടക്കന്‍പുളി എന്നൊക്കെ വിളിപ്പേ
തായണ്ണന്‍കുടിയിലെ കൃഷി ദേശീയ ശ്രദ്ധയിലേയ്ക്ക്
തായണ്ണന്‍കുടി വനമേഖലയിലെ കൃഷി ദേശീയ ശ്രദ്ധയിലേക്ക്. കേരള- തമിഴ്നാട് അതിര്‍ത്തിയിലാണ് തായണ്ണന്‍കുടി. മൂന്നാറിനടുത്തുള്ള
പെഴ്സിമണ്: ദൈവികഫലം
കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാദൃശ്യമുള്ള മധുരഫലം-അതാണ് പെഴ്സിമണ്. ജപ്പാന്, ചൈന, ബര്‍മ്മ, ഹിമാലയസാനുക്കള്‍ എന്നിവിടങ്ങ
വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യാം
പുതിയ വാഹനത്തിനും വീടിനുമെല്ലാം നാം ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താറുണ്ട്. എന്നാല്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളിലെ ഇ
മഞ്ഞത്തെത്തും സ്നോ ബുഷ്
ചെറിയ തൂവെള്ളപ്പൂക്കള്‍ കൂട്ടമായി വിടരുന്നു, പുതുമയും ഉന്മേഷവും പകര്‍ന്നുതരുന്ന ശുഭ്രസുന്ദരവെള്ളനിറം. മോടിയേറിയ, കൗതുകകര
പാതിവിരിഞ്ഞ മുട്ടകള്‍ വിപണിയിലേക്കോ?
രക്തം നിറഞ്ഞ പാതി വിരിഞ്ഞ മുട്ടകള്‍ ക്രിസ്മസ് കേക്ക് ഉണ്ടാക്കാന്‍ വിപണിയിലെന്നതാണ് പുതിയ ബ്രേക്കിംഗ് ന്യൂസ്. തമിഴ്നാട്ട
അറിഞ്ഞു തുടങ്ങാം, കൃഷി
കൃഷിയിലെയും അനുബന്ധ മേഖലകളിലെയും ഗവേഷണത്തിന് കോടിക്കണക്കിനു രൂപയാണ് ഓരോവര്‍ഷവും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്
മുരിങ്ങയും ചില രഹസ്യങ്ങളും
മുരിങ്ങയുണ്ടെങ്കില്‍ മരുന്നുവേണ്ട എന്നൊരു ചൊല്ലുണ്ട്. ഈ മുരിങ്ങയുടെയും കായയുടെയും മഹിമ മനസിലാക്കി മുരിങ്ങ കൃഷി തുടങ്ങാം,

ലൂയിസ് എന്ന കൃഷിപുസ്തകം
കൃഷിക്കാരില്‍ ചിലരങ്ങനെയാണ്, വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങു
അറിയാം, അറിയാത്ത ചീരയിനങ്ങളെ
പ്രകൃതി, ജീവജാലങ്ങളുടെ നിലനില്പിന് ആവശ്യമായ ഔഷധങ്ങള്‍ അടങ്ങിയ ഇലച്ചെടികള്‍ തന്നിട്ടുണ്ട.് നമ്മുടെ ചുറ്റും അധ്വാനമില്ലാതെ
മണലാരണ്യത്തില്‍ നിന്ന് മീന്‍കുളത്തിലേക്ക്
ഗള്‍ഫിലെ ജര്‍മന്‍ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കുമ്പോഴും രാംകുമാറിന്റെ മനസ് മീനുകളോട
ഓര്‍ക്കിഡ് റാണി കാറ്റ്ലിയ
നയനമോഹനമായ നിറക്കൂട്ടുകളുമായി വിടരുന്ന കാറ്റ്ലിയ പൂക്കള്‍ ഓര്‍ക്കിഡുകളുടെ റാണി എന്ന ഓമനപ്പേരിലാണറിയപ്പെടുക. കാറ്റ്ലിയയ
ടിവി പുരത്തിനു ജീവനായി ജൈവ പാല്
റെജി ജോസഫ്
വൈക്കം ടിവി പുരത്തുനിന്നുള്ള ജീവന് ബ്രാന്‍ഡ് ജൈവപാലും ജൈവതൈരും കൊച്ചിയും പിന്നിട്ട് ആലപ്പുഴയിലും
മാതളം: സുഗന്ധവിള, ഔഷധഫലം
വാഗ്ദത്ത ഭൂമിയിലെ അതിവിശിഷ്ട ഉത്പന്നങ്ങളായി ഏഴുകൂട്ടം സാധനങ്ങള്‍ ഹീബ്രു ബൈബിളില്‍ സൂചിപ്പിക്കുന്നുണ്ട്. രണ്ടു ധാന്യങ്ങളു
രുദ്രാക്ഷിയെ അറിയൂ, ചക്ക വേഗത്തില്‍ ഉത്പാദിപ്പിക്കൂ...
ആരാണ് രുദ്രാക്ഷി? പ്ലാവുകൃഷി പ്രചാരത്തിലാകുന്ന ഈ കാലഘട്ടത്തില്‍ രൂദ്രാക്ഷിയെ അറിയുന്നത് കര്‍ഷകര്‍ക്കും നഴ്സറി ഉടമകള്‍ക്
ചക്കയുടെ വേറിട്ട രുചിക്കൂട്ടുകള്‍
തൊടിയിലെ പ്ലാവില്‍ നിന്നും ലഭിക്കുന്ന ചക്ക ഇനി പാഴാക്കേണ്ട. ഒരേ വിഭവം തന്നെയുണ്ടാക്കി മടുക്കുകയും വേണ്ട. ഒരു പൂങ്കുലയിലെ
കൂട്ടിനെത്തുന്ന കുഞ്ഞിപ്പക്ഷികള്‍
ഓമനപ്പക്ഷികളുടെ സൗന്ദര്യത്തിലും കുസൃതികളിലും മനം മയങ്ങി പക്ഷിവളര്‍ത്തല്‍ ഹോബിയാക്കുന്നവരും അലങ്കാരപ്പക്ഷിളുടെ പ്രജനനവും
അതിജീവനത്തിന്റെ കൃഷിശാസ്ത്രത്തില്‍ ടോമിക്ക് നൂറില്‍ നൂറ്
പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിലേക്കു തിരിഞ്ഞ ടോമിക്ക് നൂറുമേനി. പ്രതിസന്ധികളില്‍ തളരാതെ വിത്തുമുതല്‍ വിപണിവരെ ഏകീകരി
Latest News
കാസർഗോട്ടെ രാഷ്ട്രീയ കൊലപാതകത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി
ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരിച്ചു വിളിച്ചു
മിന്നൽ ഹർത്താൽ വാർത്തയാക്കരുതെന്ന് ഹൈക്കോടതിയുടെ നിർദേശം
മഞ്ഞുരുക്കാൻ കുഞ്ഞാലിക്കുട്ടി: നിലപാടിലുറച്ച് മാണിയും ജോസഫും
പിണറായിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top