"ഒരു വട്ടം കൂടി' സെപ്റ്റംബർ 22-ന് തിയറ്ററുകളിലേക്ക്
Wednesday, September 20, 2023 12:33 PM IST
ത്രീബെൽസ് ഇന്റർനാഷണൽസ് ഒരുക്കുന്ന ഒരുവട്ടം കൂടി എന്ന ചിത്രം സെപ്റ്റംബർ 22ന് തിയറ്ററുകളിലെത്തും. സാബു ജെയിംസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗാന രചന, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവയും സാബു ജെയിംസാണ് നിർവഹിക്കുന്നത്. വാഗമൺ, മൂന്നാർ, ഉഴവൂർ , തൊടുപുഴ , കുറവിലങ്ങാട്, കടുത്തുരുത്തി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
അമല റോസ് ഡോമിനിക്, മനോജ് നന്ദം, ഊർമ്മിള മഹന്ത, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, സൂരജ് ടോം, ശരത് കോവിലകം, സാംജി ആന്റണി, പ്രണവ് ഏക, ഷിജോ വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
പോൾ വർഗീസ് - സാബു ജയിംസ് എന്നിവർ ചേർന്ന് കഥയും, തിരക്കഥയും, സംഭാഷണവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നതും ഇവർ തന്നെയാണ്.
വസ്ത്രാലങ്കാരം: അൽഫോൻസ് തെരേസ് പയസ്, മേക്കപ്പ് : മാളുസ് കെ.പി., സംഗീതം: പ്രവീൺ ഇമ്മടി, ഡോ. സാം കടമ്മനിട്ട, ആലാപനം : കെ.എസ്. ചിത്ര, സുദീപ് കുമാർ, ശബ്ദമിശ്രണം: അജിത്ത് അബ്രാഹം ജോസഫ്, സ്പെഷ്യൽ ഇഫക്ട്സ്: അരുൺ രാമവർമ്മ.