വീ​ട്ടു​ട​മ​സ്ഥ​യു​ടെ മൃ​ത​ദേ​ഹം വ​ള​ർ​ത്തു​നാ​യ്ക്ക​ൾ ഭ​ക്ഷി​ച്ചു
Saturday, January 25, 2025 12:55 PM IST
ബു​ക്കാ​റ​സ്റ്റ്: റു​മാ​നി​യ​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍ ഭ​ക്ഷി​ച്ച​നി​ല​യി​ൽ താ​മ​സ​സ്ഥ​ല​ത്തു ക​ണ്ടെ​ത്തി. 34 വയസുകാ​രി​യാ​യ അ​ഡ്രി​യാ​ന നി​യാ ഗോ​യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഒ​രു ഭാ​ഗം വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍ ഭ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

ബു​ക്കാ​റ​സ്റ്റി​ന​ടു​ത്താ​ണു സം​ഭ​വം. അ​ഞ്ച് ദി​വ​സ​മാ​യി അ​ഡ്രി​യാ​ന​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ഡ്രി​യാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

മൃ​ത​ദേ​ഹ​ത്തി​ന് തൊ​ട്ട​രി​കി​ലാ​യി ര​ണ്ട് പ​ഗ് നാ​യ്ക്ക​ള്‍ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​ല​ഞ്ഞ​തോ​ടെ നാ​യ്ക്ക​ള്‍ സ്വ​ന്തം ഉ​ട​മ​യാ​യ അ​ഡ്രി​യാ​ന​യു​ടെ മൃ​ത​ദേ​ഹം ഭ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു.

വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ ഗോ​ര്‍​ജ് കൗ​ണ്ടി കൗ​ണ്‍​സി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു പോ​ലീ​സ് കൈ​മാ​റി. അ​ഡ്രി​യാ​ന​യു​ടെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.