അ​തി​ജീ​വ​ന​ത്തി​ന്‍റെ നേ​ർ​ക്കാഴ്ചയാ​ണ് ക​ലോ​ത്സ​വം: മു​ഖ്യ​മ​ന്ത്രി
Saturday, January 4, 2025 12:41 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വ​ന​ത്തി​ന്‍റെ നേ​ർ​ക്കാഴ്ച കൂ​ടി​യാ​ണ് സ്കൂ​ൾ ക​ലോ​ത്സ​വ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​യ​നാ​ട് ദു​ര​ന്തബാ​ധി​ത പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്തം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച് സ്വ​പ്‌​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ് മ​നു​ഷ്യ​ർ. ആ​ഗ്ര​ഹ​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക​ത പ്ര​ക​ട​മാ​കു​ന്ന വേ​ദി​ക​ളാ​ണ് ക​ലോ​ത്സ​വ വേ​ദി​ക​ൾ. മ​നു​ഷ്യ​ൻ ഇ​തു​വ​രെ ആ​ർ​ജി​ച്ച മാ​യി​ക​ലോ​കം ക​ലോ​ത്സ​വ​വേ​ദി​ക​ളി​ൽ കാ​ണാ​ൻ ക​ഴി​യും.

കൗ​മാ​ര പ്ര​തീ​ക്ഷ​ക​ൾ​ക്ക് മി​ക​വ് തെ​ളി​യി​ക്കു​ന്ന രീ​തി ലോ​ക​ത്തി​ൽ കേ​ര​ള​ത്തി​ൽ അ​ല്ലാ​തെ മ​റ്റൊ​രി​ട​ത്തു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ന്യം നി​ന്നു പോ​കു​ന്ന നാ​ട​ൻ​ക​ല​ക​ളും അ​നു​ഷ്‌​ഠാ​ന​ക​ല​ക​ൾ​ക്കും പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് സാ​ധി​ക്കും. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​രം​ഗ​ത്തെ ഗു​രു​നാ​ഥ​ൻ​മാ​രു ടെ ​അ​നു​ഗ്ര​ഹ​വും ആ​ശീ​ർ​വാ​ദ​വും ഏ​റ്റു​വാ​ങ്ങി ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വി​ജ​യി​ക്കു​മ്പോ​ൾ ഗു​രു​നാ​ഥ​ൻ മാ​രും ആ​ദ​രി​ക്ക​പ്പെ​ടു​ക​യാ​ണ്.

ക​ലോ​ത്സ​വ വേ​ദി​ക​ളെ ത​ർ​ക്ക​ങ്ങ​ൾ​ക്കും കി​ട​മ​ത്സ​ര​ങ്ങ​ൾ​ക്കു​മു​ള്ള വേ​ദി​യാ​ക്ക​രു​ത്. മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള പ​ര സ്‌​പ​ര സ്നേ​ഹ​വും സൗ​ഹാ​ർ​ദ്ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും ഊ​ട്ടിയുറ​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​യി ക​ലോ​ത്സ​വ​ത്തെ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ത​ള​രാ​തെ അ​തി​ജീ​വി​ക്കാ​നു​ള്ള മ​നോ​ബ​ലം ക​ലാ​രം​ഗ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ ആ​ർ​ജി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം വി​വി​ധ വേ​ദി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.