കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം: നി​ല​ന്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സ് അ​ടി​ച്ചു​പൊ​ളി​ച്ചു
Sunday, January 5, 2025 12:54 PM IST
മ​ല​പ്പു​റം: നി​ല​ന്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സ് അ​ടി​ച്ചു​പൊ​ളി​ച്ചു. മ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​ച്ചാ​യി​രു​ന്നു ഓ​ഫീ​സ് ത​ക​ർ​ത്ത​ത്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മ​ല​പ്പു​റം ക​രു​ളാ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35) ആ​ണ് മ​രി​ച്ച​ത്. മ​ണി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം വൈ​കി​പ്പി​ച്ചെ​ന്നും അ​ൻ​വ​ർ ആ​രോ​പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ വെ​ച്ചാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഉ​ള്‍​വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മാ​ണ് കോ​ള​നി​യി​ൽ എ​ത്താ​നാ​കു​ക. ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് അ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​വ​ന​ത്തി​ലെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.