പ​തി​വു​പോ​ലെ കോ​ഹ്‌​ലി മ​ട​ങ്ങി, ത​ക​ർ​ത്ത​ടി​ച്ച് പ​ന്ത്; ഇ​ന്ത്യ​യ്ക്ക് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ടം
Saturday, January 4, 2025 11:59 AM IST
സി​ഡ്‌​നി: ബോ​ർ​ഡ​ർ- ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ലെ അ​വ​സാ​ന ടെ​സ്റ്റി​ന്‍റെ ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ര​ണ്ടാം​ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഇ​ന്ത്യ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

ര​ണ്ടു റ​ൺ​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഒ​രു റ​ണ്ണു​മാ​യി നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യു​മാ​ണ് ക്രീ​സി​ൽ. 37 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്കോ​ട്ട് ബോ​ള​ണ്ടാ​ണ് ഇ​ന്ത്യ​ൻ മു​ൻ​നി​ര​യെ ത​ക​ർ​ത്ത​ത്. പാ​റ്റ് ക​മ്മി​ൻ​സ്, ബ്യൂ ​വെ​സ്റ്റ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ ക​ളി​മ​റ​ന്ന​പ്പോ​ൾ വെ​ടി​ക്കെ​ട്ട് അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ഋ​ഷ​ഭ് പ​ന്ത് ന​ട​ത്തി​യ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യെ നൂ​റു​ക​ട​ത്തി​യ​ത്. 33 പ​ന്തി​ൽ നാ​ലു സി​ക്സ​റു​ക​ളും ആ​റു ബൗ​ണ്ട​റി​ക​ളു​മു​ൾ​പ്പെ​ടെ 61 റ​ൺ​സെ​ടു​ത്ത പ​ന്താ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

യ​ശ​സ്വി ജ​യ്സ്വാ​ൾ (22), കെ.​എ​ൽ. രാ​ഹു​ൽ (13), ശു​ഭ്മാ​ൻ ഗി​ൽ (13) എ​ന്നി​വ​ർ ര​ണ്ട​ക്ക​മെ​ങ്കി​ലും ക​ട​ന്ന​പ്പോ​ൾ വി​രാ​ട് കോ​ഹ്‌​ലി (ആ​റ്) പ​തി​വു പോ​ലെ ബോ​ള​ണ്ടി​ന്‍റെ പ​ന്തി​ൽ സ്ലി​പ്പി​ൽ ക്യാ​ച്ച് ന​ല്കി മ​ട​ങ്ങി.

നേരത്തെ, ഓ​സ്ട്രേ​ലി​യ​യെ 181 റ​ൺ​സി​ന് എ​റി​ഞ്ഞി​ട്ട് ഇന്ത്യ നാ​ലു റ​ൺ​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ് സ്വന്തമാക്കിയിരുന്നു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ബ്യൂ ​വെ​സ്റ്റ​ർ (57) ആ​ണ് ഓ​സീ​സി​ന്‍റെ ടോ​പ് സ്കോ​റ​ർ. സാം ​കോ​ൺ​സ്റ്റാ​സ് (23), സ്റ്റീ​വ് സ്മി​ത്ത് (33), അ​ല​ക്സ് കാ​രി (21), പാ​റ്റ് ക​മ്മി​ൻ​സ് (10) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ഉ​സ്മാ​ൻ ഖ​വാ​ജ (ര​ണ്ട്), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (ര​ണ്ട്), ട്രാ​വി​സ് ഹെ​ഡ് (നാ​ല്) എ​ന്നി​വ​ർ തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യ്ക്കു വേ​ണ്ടി മൂ​ന്നു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് സി​റാ​ജും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യു​മാ​ണ് ഓ​സീ​സ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.