മും​ബൈ​യി​ൽ മ​ക​ൾ അ​മ്മ​യെ കു​ത്തി​ക്കൊ​ന്നു
Friday, January 3, 2025 11:49 PM IST
മും​ബൈ: മൂ​ത്ത സ​ഹോ​ദ​രി​യെ അ​മ്മ കൂ​ടു​ത​ൽ സ്നേ​ഹി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് അ​മ്മ​യെ മ​ക​ൾ കു​ത്തി​ക്കൊ​ന്നു. മും​ബൈ​യി​ലെ കു​ർ​ള​യി​ലെ ഖു​റേ​ഷി ന​ഗ​റി​ലാ​ണ് സം​ഭ​വം.

സാ​ബി​റ ബാ​നോ അ​സ്ഗ​ർ ഷെ​യ്ഖ് (62) ആ​ണ് മ​രി​ച്ച​ത്. മ​ക​ൾ രേ​ഷ്മ മു​സാ​ഫ​ർ ഖാ​സി (41) ആ​ണ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മ​ക​നോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​മ്മ മ​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ക​ൾ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

RELATED NEWS