അ​മി​ത് ഷാ​യ്ക്ക് അം​ബേ​ദ്‌​ക​റോ​ട് പു​ച്ഛം; കോ​ൺ​ഗ്ര​സ്‌ തു​ട​ങ്ങി​വ​ച്ച ന​യ​ങ്ങ​ളു​ടെ മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യാ​ണ് കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന​ത്: മു​ഖ്യ​മ​ന്ത്രി
Friday, January 3, 2025 8:50 PM IST
മ​ല​പ്പു​റം: അ​മി​ത് ഷാ​യ്ക്ക് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​റോ​ട് പു​ച്ഛ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​ക്ക് ന്യു​ന​പ​ക്ഷ വ​ർ​ഗീ​യ​ത മ​രു​ന്ന​ല്ലെ​ന്നും ര​ണ്ടും പ​ര​സ്പ​ര പൂ​ര​ക​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​ഘ​പ​രി​വാ​ർ അ​ക്ര​മ​ങ്ങ​ളി​ൽ മു​സ്‌​ലീം വി​ഭാ​ഗ​ങ്ങ​ളാ​ണ് ഏ​റ്റ​വു​മ​ധി​കം ഇ​ര​ക​ളാ​യ​ത്. ക്രൈ​സ്ത​വ​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. വി​ട്ടു​വീ​ഴ്‌​ച​യി​ല്ലാ​തെ വ​ർ​ഗീ​യ​ത​യെ നേ​രി​ടു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ് എ​ന്ന് അ​വ​ർ​ക്ക് പ​റ​യാ​നാ​വു​മോ?.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും അ​ണി​ക​ളും ബി​ജെ​പി​ക്ക് ഒ​പ്പം പോ​കു​ന്നു. ആ ​അ​നു​ഭ​വ​ത്തി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് പ​ഠി​ക്കു​ന്നു​ണ്ടോ?. വ​ർ​ഗീ​യ​തു​ടെ ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞ ഒ​രു​പാ​ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ണ്ട്. സം​ഘ​പ​രി​വാ​റി​നൊ​പ്പം ചേ​ർ​ന്ന് പ​ര​സ്യ നി​ല​പാ​ട് എ​ടു​ക്കു​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ്‌ തു​ട​ങ്ങി​വ​ച്ച ന​യ​ങ്ങ​ളു​ടെ മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ദാ​ര​വ​ത്ക​ര​ണം ഉ​ൾ​പ്പ​ടെ ന​യം കൊ​ണ്ടു​വ​ന്ന​ത് തെ​റ്റാ​യെ​ന്ന് കോ​ൺ​ഗ്ര​സി​ന് തോ​ന്നു​ന്നു​ണ്ടോ?. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും ഒ​രേ സാ​മ്പ​ത്തി​ക ന​യ​മാ​ണ്. കോ​ൺ​ഗ്ര​സ്‌ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി ന​യ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് എ​തി​രാ​യ ജ​ന​വി​കാ​രം തി​രി​ച്ചു വി​ടാ​ൻ വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി കേ​ന്ദ്രം ഞെ​രു​ക്കി​യ​പ്പോ​ഴാ​ണ് ചി​ല മാ​സ​ങ്ങ​ളി​ൽ ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കൃ​ത്യ സ​മ​യ​ത്ത് കേ​ന്ദ്ര സ​ഹാ​യം ല​ഭി​ച്ചി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ സ​മ​യ​ത്ത് സ​ഹാ​യം ല​ഭി​ച്ചു. കേ​ര​ള​ത്തോ​ട് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ എ​ന്താ​ണ് കാ​ര​ണം എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ബി​ജെ​പി പ്ര​തി​പ​ക്ഷ​ത്തു​ള്ള സം​സ്ഥാ​ങ്ങ​ളി​ൽ ഇ​ത്ത​രം സ​മ​യ​ത്ത് സ​ർ​ക്കാ​രി​നോ​ട് യോ​ജി​ച്ചു നി​ല​പാ​ടെ​ടു​ക്കു​ക​യും സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് എ​ന്താ​ണ് അ​ങ്ങ​നെ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത്?. എ​ന്തി​നാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളോ​ട് പ​ക?. വ​യ​നാ​ട് വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫും അ​വ​രു​ടെ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി. കേ​ര​ള​ത്തി​ന് വേ​ണ്ടി ഒ​ന്നി​ച്ച് ശ​ബ്ദം ഉ​യ​ർ​ത്താ​ൻ അ​വ​ർ ത​യാ​റാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.