കു​ട്ടി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ നി​സാ​ര​വ​ത്ക്ക​രി​ച്ച സ​ജി ചെ​റി​യാ​ൻ പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണം: കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി
Friday, January 3, 2025 8:04 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ നി​സാ​ര​വ​ത്ക്ക​രി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് പൊ​തു സ​മൂ​ഹ​ത്തോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി.

കു​ട്ടി​ക​ളാ​യാ​ൽ പു​ക​വ​ലി​ക്കും എ​ന്നും ഞാ​നും പു​ക​വ​ലി​ക്കാ​റു​ണ്ടെ​ന്നു​മു​ള്ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന ല​ഹ​രി ഉ​പ​യോ​ഗ​ത്തെ നി​സാ​ര​വ​ത്ക​രി​ക്കു​ന്ന​താ​ണെ​ന്നും ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​നെ​യാ​ണ് മ​ന്ത്രി പു​ക​വ​ലി​യാ​യി കാ​ണു​ന്ന​തെ​ന്നും മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി പ​റ​ഞ്ഞു.

ല​ഹ​രി​ക്കെ​തി​രെ കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി ത​ന്നെ ഇ​പ്ര​കാ​രം പ​റ​യു​ന്ന​ത് നി​രു​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഏ​കോ​പ​ന സ​മി​തി കു​റ്റ​പ്പെ​ടു​ത്തി

"കേ​ര​ളം 2025-ലേ​ക്ക് ചു​വ​ട് വെ​ച്ച​ത് ത​ന്നെ മ​ദ്യ​ത്തി​ൽ ആ​റാ​ടി​യാ​ണ്.​യു​വ​ത​ല​മു​റ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് കൊ​ല​പാ​ത​കം വ​രെ ന​ട​ത്തു​ന്നു. സം​സ്ഥാ​ന​ത്തെ 1057 വി​ദ്യാ​ല​യ​ങ്ങ​ൾ ല​ഹ​രി മാ​ഫി​യ​യു​ടെ പി​ടി​യി​ലാ​ണെ​ന്നും ല​ഹ​രി സൂ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്നും പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഉ​ണ്ട്.'​മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി പ്ര​തി​ക​രി​ച്ചു.

ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം യു​വ​ത​ല​മു​റ​യെ പാ​ഴ്ജ​ന്മ​ങ്ങ​ളാ​ക്കി മാ​റ്റു​മ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ അ​ബ​ദ്ധ​ജ​ഡി​ല​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി ല​ഹ​രി ഉ​പ​യോ​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്ന് കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്തി​യ മ​ന്ത്രി​യെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ആ​ർ​ജ്ജ​വം കാ​ണി​ക്കു​ക​യും സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യും വേ​ണം. ക​ലൂ​രി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് പി.​കെ.​ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.